ന്യൂദല്‍ഹി: കാവേരി വിഷയത്തിൽ പ്രശ്‌നപരിഹാരത്തിനായി സുപ്രീം കോടതി നിയമിച്ച വിദഗ്‍ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സുപ്രീംകോടതി റിപ്പോര്‍ട്ട് ചൊവ്വാഴ്ച പരിഗണിക്കും.
കര്‍ണാടകത്തിലേയും തമിഴ്‌നാട്ടിലേയും അണക്കെട്ടുകളിലെ ജല ലഭ്യതകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഈമാസം 18ന് തമിഴ്‌നാടിനു വെള്ളം വിട്ടുകൊടുക്കുന്നതു സംബന്ധിച്ച ഹര്‍ജിയില്‍ കോടതി തീരുമാനം കൽപിക്കുക
കര്‍ണാടകയിലും തമിഴ്‌നാട്ടിലും സന്ദര്‍ശനം നടത്തിയശേഷമാണ് കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാന്‍ ജി.എസ്. ഝായുടെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
















