കുഴല്‍മന്ദം: സംരക്ഷണഭിത്തി തകര്‍ന്ന കണ്ണാടി പുഴയിലെ അനിക്കോട് ചെക്ക് ഡാമിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തം. കഴിഞ്ഞ മഴയില്‍ പുഴയുടെ കിഴക്കുഭാഗത്തെ തീരമാണ് മണ്ണിടിഞ്ഞു തകര്‍ന്നത്. മണ്ണിടിച്ചില്‍ തൊട്ടടുത്തുള്ള ഗണപതി ക്ഷേത്രത്തിനടുത്തുവരെയെത്തി. ഗ്രാമവാസികള്‍ ഉപയോഗിച്ചിരുന്ന ഏറെ പഴക്കം ചെന്ന പുഴ കടവ് തകര്‍ന്ന് ഒഴുകിപോയിരുന്നു. നീരൊഴുക്ക് ഒരുഭാഗത്തുകൂടി മാത്രമായതാണ് മണ്ണിടിച്ചിലിന് കാരണം. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച കലക്ടര്‍ കരിങ്കല്ല് ഉപയോഗിച്ച് താല്‍ക്കാലിക ബണ്ട് നിര്‍മിക്കാന്‍ കരാറുകാരന് നിര്‍ദേശം നല്‍കിയിരുന്നു. 150 ലോഡ് കല്ലടിച്ച് നിരത്തിയാണ് ബണ്ട് നിര്‍മിച്ചത്. തുലാവര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് തടയണയുടെ പണി പൂര്‍ത്തിയാക്കുന്നതിനു നടപടികള്‍ സ്വീകരിക്കണമെന്നു നാട്ടുകാര്‍ പറഞ്ഞു.
പുഴയില്‍ ഇപ്പോള്‍ ഒഴുക്ക് കുറവാണ്. സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിനു മുമ്പ് തടയണയുടെ പണി പൂര്‍ത്തിയാക്കിയതാണ് ബണ്ട് തകര്‍ച്ചക്കിടയാക്കിയതെന്ന് പരക്കെ പരാതിയുണ്ട്.
സംരക്ഷണഭിത്തി തകര്‍ന്ന
പ്രതികരിക്കാൻ ഇവിടെ എഴുതുക: