Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക്കിസ്ഥാനെ ഒറ്റപ്പെടുത്തി ബ്രിക്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2016, 11:06 am IST
in India

പനാജി: ചൈനയെയും റഷ്യയെയും ഒപ്പം നിര്‍ത്തി, അതിര്‍ത്തി കടന്നുള്ള പാക് ഭീകരവാദത്തെ തള്ളിപ്പറഞ്ഞ് സംയുക്ത പ്രസ്താവന ഇറക്കുന്നതില്‍ ഭാരതത്തിന് നയതന്ത്ര വിജയം. ഭീകരവാദത്തെയും അതിര്‍ത്തികടന്നുള്ള ഭീകരവാദത്തെയും എതിര്‍ത്ത ബ്രിക്‌സ് ഉച്ചകോടി, ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ യോജിച്ച് മുന്നേറുമെന്നും പ്രസ്താവിച്ചു. ഭീകരതയുടെ പടക്കപ്പലാണ് പാക്കിസ്ഥാനെന്ന് ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി.

ലോകത്തിലെ മുഴുവന്‍ ഭീകരര്‍ക്കും പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദത്തിനെതിരെ ബ്രിക്‌സ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നടപടി സ്വീകരിക്കണം. രാഷ്‌ട്രീയ ലാഭത്തിനായി പാക്കിസ്ഥാന്‍ ഭീകരവാദത്തെ ന്യായീകരിക്കുന്നു. ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് മാത്രമല്ല, ലോകത്തിന്റെ മുഴുവനും സമ്പദ്‌രംഗത്തിന് ഭീകരവാദം ഭീഷണിയാണ്. ഭീകരവാദികളെയും ഭീകരവാദമെന്ന മനോഭാവത്തെയും പാക്കിസ്ഥാന്‍ സംരക്ഷിക്കുകയാണ്. ഇത്തരം സാഹചര്യത്തില്‍ ബ്രിക്‌സ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഭീകരതയ്‌ക്കെതിരെ രംഗത്തെത്തണം, മോദി പറഞ്ഞു. പാക്കിസ്ഥാന്‍ എന്ന പേര്‍ പരാമര്‍ശിക്കാതെ അയല്‍രാജ്യമെന്നാണ് മോദി പ്രസംഗത്തില്‍ പറഞ്ഞത്.

ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയെന്നത് എല്ലാ രാജ്യങ്ങളുടേയും ഉത്തരവാദിത്വമാണെന്ന് ബ്രിക്‌സ് ഉച്ചകോടിയിലെ ഗോവന്‍ പ്രഖ്യാപനം പറയുന്നു. ഭാരതമടക്കമുള്ള ബ്രിക്‌സ് രാജ്യങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളെ ഗോവന്‍ പ്രഖ്യാപനം അപലപിച്ചു. എല്ലാത്തരം ഭീകരവാദത്തെയും അവയുടെ ലക്ഷ്യപ്രഖ്യാപനങ്ങളെയും ശക്തമായി തള്ളിപ്പറയുന്നു. പ്രത്യയശാസ്ത്രപരവും മതപരവും രാഷ്‌ട്രീയപരവും വംശീയവുമായ ഭീകരവാദങ്ങള്‍ക്ക് ന്യായീകരണം ഇല്ല. ഭീകരവാദത്തിനെതിരായ തദ്ദേശീയവും അന്തര്‍ദ്ദേശീയവുമായ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും, ഗോവന്‍ പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു.

ഭീകരവാദികളുടെ പരിശീലനം, വിദേശരാജ്യങ്ങളില്‍ യുദ്ധത്തിനൊരുങ്ങുന്ന ഭീകവാദികളുടെ നീക്കം എന്നിവ ഇല്ലായ്‌മ ചെയ്യണം. സ്വന്തം മണ്ണില്‍ നടക്കുന്ന ഭീകരവാദത്തെ ഇല്ലായമ ചെയ്യാനുള്ള അവകാശം എല്ലാ രാജ്യത്തിനുമുണ്ടെന്നും ഗോവന്‍ പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഭാരതത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വലിയ നയതന്ത്ര വിജയം സമ്മാനിച്ചാണ് എട്ടാം ബ്രിക്‌സ് ഉച്ചകോടി സമാപിച്ചത്. അടുത്തവര്‍ഷം ചൈനയിലാണ് ഉച്ചകോടി.

പാക്കുമായി ആയുധ കരാറില്ല: റഷ്യ

ന്യൂദല്‍ഹി: പാക്കിസ്ഥാനുമായി ഒരു സൈനിക പ്രതിരോധ കരാറുകളും ഒപ്പുവക്കില്ലെന്ന് റഷ്യ. ഫൈറ്ററോ ഏതെങ്കിലും ആധുനിക യുദ്ധവിമാനമോ സൈനിക വിമാനമോ പാക്കിസ്ഥാന് കൈമാറില്ലെന്ന് റഷ്യന്‍ പ്രതിരോധ കമ്പനിയായ റോസ്‌ടെക് കോറിന്റെ സിഇഒ സെര്‍ഗി ചെംസോവ് അറിയിച്ചു. ചില ചരക്ക് ഗതാഗത ഹെലികോപ്റ്ററുകള്‍ നല്‍കാന്‍ മാത്രമാണ് കരാര്‍.

ആഗോള ഭീകരവാദ സംഘടനയാണ് ഇസ്ലാമിക് സ്റ്റേറ്റ്‌സ്. മധ്യേഷ്യയ്‌ക്കും റഷ്യയ്‌ക്കും ഭാരതത്തിനും ഭീഷണിയാണ് ഐഎസ്. ഇവര്‍ക്കെതിരെ സംയുക്ത സൈനിക പരിശ്രമങ്ങള്‍ ആവശ്യമാണ്. ഭാരതവുമായുള്ള റഷ്യയുടെ ബന്ധം ശക്തവും ഫലപ്രദവുമാണെന്നും ചെംസോവ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

Kerala

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

World

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

India

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

Kerala

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

പുതിയ വാര്‍ത്തകള്‍

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

അവിഹിതമുണ്ടെന്ന സംശയത്തില്‍ അയല്‍വാസിയുടെ വീടിന് തീയിട്ട പ്രതി റിമാന്‍ഡില്‍

സിജെപി സമരത്തില്‍ അമേരിക്കക്കാരും…ഇന്ത്യയില്‍ പഠിക്കുന്നവരെന്ന് വാദം..ബംഗ്ലാദേശിലെയും നേപ്പാളിലെയും ജെന്‍സീകലാപത്തില്‍ അമേരിക്കാര്‍ ഉണ്ടായിരുന്നു

സെലക്ടീവ് പ്രതികരണം: ടൊവിനോ തോമസിന്‌റെ വീടിനുമുന്നില്‍ യുവമോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

ജെ പി നദ്ദയുടെ വീട്ടിൽ വച്ച് സൗരഭ് ദാസിന്റെയും അശുതോഷിന്റെയും ഫോണുകൾ പിടിച്ചെടുത്തു : ദീപ്കെയുടെ നുണ പൊളിച്ച് ചിത്രങ്ങൾ പുറത്ത്

നിപയില്‍ ആശ്വാസം: നിരീക്ഷണം പിന്‍വലിച്ചെന്ന് ആരോഗ്യ മന്ത്രി

തൃക്കൊടിത്താനം സ്വദേശിനിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്ന് നാടുകടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.