അയല്‍ ബന്ധങ്ങള്‍ ഇങ്ങനെയും: ഗോവയില്‍ ബ്രിക്‌സ് സമ്മേളനത്തിനിടെ, പ്രധാനമന്ത്രി
നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡയും ചൈനാ പ്രസിഡന്റ് സീ ജിങ് പിങ്ങും
അനൗപചാരിക കൂടിക്കാഴ്ചയില്‍
പനാജി: ബ്രിക്‌സ് ഉച്ചകോടിക്കിടെ ഭാരത-ചൈന-നേപ്പാള്‍ രാഷ്‌ട്രത്തലവന്മാര്‍ കൂടിക്കാഴ്ച നടത്തി. ഉച്ചഭക്ഷണത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്ങും നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡയും കൂടിക്കണ്ടത്.
കൂടിക്കാഴ്ച 20 മിനിറ്റ് നീണ്ടു. ചര്‍ച്ച ഔപചാരികമല്ലായിരുന്നെന്ന് വിദേശകാര്യ മന്ത്രാലയം പിന്നീട് അറിയിച്ചു. ബ്രസീല്‍ സംഘവുമായി കൂടിക്കാഴ്ച നടത്തുന്നതിനായി കാത്തിരുന്ന നേപ്പാള്‍ പ്രധാനമന്ത്രിക്കൊപ്പം ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ്ങും ഇരിക്കുകയായിരുന്നു. ഇരുവരും സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി മോദിയും എത്തി.
പ്രചണ്ഡയുടെ മകന്‍ പ്രകാശ് ദഹല്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട ചിത്രങ്ങളിലൂടെയാണ് നേതൃസംഗമം പുറത്തറിഞ്ഞത്.
















