മുസാഫര്‍നഗര്‍: സഹോദരന്മാരായ രണ്ടു വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ മര്‍ദ്ദിക്കുന്ന വീഡിയോ വ്യാപകമായി. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി സ്‌കൂള്‍ ഉപേക്ഷിച്ചു. യുപി മുസാഫര്‍ നഗര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ കഴിഞ്ഞ ആഗസ്റ്റ് 25 നായിരുന്നു സംഭവം.
11, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് പരാതി നല്‍കിയതില്‍ പ്രകോപിതരായായി സഹപാഠിയെ മര്‍ദ്ദിച്ചത്. കവര്‍ച്ചയുള്‍പ്പെടെയുള്ള കേസുകളില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന ബിഎസ്എഫ് ജവാന്റെ മക്കളാണ് ഇരുവരും. വീഡിയോ പുറത്തുവന്നതോടെ തന്റെ കൊച്ചു മകന്‍ ഭീതി കാരണം നഗരം വിട്ടു പോയെന്ന് മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ മുത്തച്ഛന്‍ പറഞ്ഞു.
ഇക്കാര്യം സ്‌കൂള്‍ അധികൃതര്‍ കേന്ദ്രീയ വിദ്യാലയ സംഘാടനെ (കെവിഎസ്) അറിയിച്ചു. സംഭവത്തെക്കുറിച്ച് കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഉപേന്ദ്ര കുശ്‌വാഹ കെവിഎസില്‍ നിന്നു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
















