മുംബൈ: സുഭാഷ് ചന്ദ്ര ബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മി (ഐഎന്‍എ) യില്‍ അംഗമായിരുന്ന മഹാരാഷ്‌ട്രയിലെ കോലാപുര്‍ സ്വദേശി ഡാനിയേല്‍ കെയ്ല്‍ (95) അന്തരിച്ചു.
ചികിത്സയിലായിരുന്നു.
ഏഴു വര്‍ഷമായി വൈറ്റ് ആര്‍മി എന്ന സന്നദ്ധ സംഘടനയുടെ സംരക്ഷണയിലായിരുന്നു. സംസ്‌കാരം കദംവാഡിയില്‍ നടത്തി.
കോലാപൂരിലെ പന്‍ഹാലയില്‍ ജനിച്ച കെയ്ല്‍, 1942ല്‍ റാഷ് ബിഹാരി ബോസിന്റെ ഇന്ത്യന്‍ ഇന്‍ഡിപെന്റന്‍സ് ലീഗിലാണു പ്രവര്‍ത്തനം തുടങ്ങിയത്.
ഇന്‍ഡിപെന്റന്‍സ് ലീഗ്, ഐഎന്‍എയില്‍ ലയിച്ചപ്പോള്‍, ഡാനിയേല്‍ കെയ്ല്‍ ഭാരത- ബര്‍മ്മ അതിര്‍ത്തിയില്‍ നിയോഗിക്കപ്പെട്ടു. രഹസ്യാന്വേഷണ വിഭാഗത്തിലാണു പ്രവര്‍ത്തിച്ചിരുന്നത്.
















