കുമളി: ആനവിലാസം മഹാദേവ ക്ഷേത്രത്തിന്റെ ഭരണം പിടിച്ചെടുക്കാന്‍ സിപിഎം-ന്റെ ആസൂത്രിത നീക്കം. അടുത്തിടെ നടന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ക്ഷേത്രാങ്കണത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കാതെ നിലവിലെ ഭരണസമിതി ക്ഷേത്രകവാടം പൂട്ടിയിട്ടത് വിവാദമായിരുന്നു.
ഇത് ചൂണ്ടിക്കാട്ടി പൊതുയോഗം വിളിക്കണമെന്നും ഭരണസംവിധാനം മാറണമെന്നും നാട്ടുകാരും ഹിന്ദുസംഘടനാ പ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പുറത്തറിയിക്കാതെ യോഗം കൂടുകയാണ് ഭരണസമിതി ചെയ്തത്.
ഇന്നലെ നടന്ന യോഗത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിരീശ്വരവാദികള്‍ സംഘടിതരായാണ് പൊതുയോഗത്തിലെത്തിയത്. ഇവരില്‍ ഭൂരിഭാഗം പേരും അന്യസംസ്ഥാനങ്ങളിലെ തോട്ടം തൊഴിലാളികള്‍ ആയിരുന്നു. അടിയന്തിരമായി ക്ഷേത്ര വിശ്വാസികളുടെ പൊതുയോഗം വിളിച്ചു ചേര്‍ക്കണമെന്ന് എന്‍എസ്എസ്, വിശ്വകര്‍മ സഭ, എസ്എന്‍ഡിപി തുടങ്ങിയ ഹൈന്ദവ സാമുദായിക സംഘടനകള്‍ സംയുക്തമായി രേഖ മൂലം കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് പൊതുയോഗം ചേരാന്‍ തീരുമാനിച്ചത്.
എന്നാല്‍ ഇതിനുള്ള അറിയിപ്പ് പാര്‍ട്ടി അനുഭാവികള്‍ക്കു മാത്രമായി നിലവിലെ ഭരണ സമിതി നല്‍കി. പങ്കെടുത്ത വിശ്വകര്‍മ സഭയുടെ പ്രതിനിധികള്‍ ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഈശ്വര വിശ്വാസികളല്ലാത്ത സിപിഎം നേതാക്കള്‍ ക്ഷേത്ര ഭരണത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ശ്രമിക്കുന്നത് കാ
ണിക്ക വഞ്ചിയിലെ വരുമാനം ലക്ഷ്യം വയ്‌ക്കുന്നതോടൊപ്പം ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നു ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞു
















