മൂന്നാര്‍: ഇടമലക്കുടിയിലെ മുതുവാന്‍ വംശത്തിനിടയില്‍ നരബലി നടന്നെന്ന പരാതി നല്‍കിയ ദമ്പതികള്‍ സ്റ്റേഷനില്‍ ഹാജരായി. ദേശീയ മനുഷ്യാവകാശ സാമൂഹിക നീതി കമ്മീഷന്‍ എന്ന സംഘടനയുടെ ഭാരവാഹികളായ ജോബിഷ് ജോസഫ്. ജോംസി തോമസ് എന്നിവരാണ് മൂന്നാര്‍ പോലീസില്‍ ഹാജരായത്. സംഭവത്തില്‍ വ്യാജ പരാതി നല്‍കിയതിന് ഇരുവര്‍ക്കുമെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇതില്‍ വിശദീകരണം നല്‍കാനാണ് ഇരുവരും എത്തിയത്.
എന്നാല്‍ സംഭവത്തിന് തെളിവുകളുണ്ടെന്നും ഇത്തരമൊരു സംഭവം പരസ്യമായി ആഘോഷിപ്പെടേണ്ടതല്ലെന്നും രഹസ്യമായാണ് ഇതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതെന്നും ഇരുവരും പറഞ്ഞു. ഇതിനെ സംബന്ധിച്ച് പത്രങ്ങളിലൂടെ വാര്‍ത്ത പുറത്തിവരാനിടയായ സാഹചര്യം അന്വേഷിക്കണം, ദേശീയ ബാലാവകാശ കമ്മീഷന് കണ്ടെത്തിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടായാണ് സമര്‍പ്പിച്ചിരുന്നതെന്നും ഇതിനെതിരെ ആര്‍ക്കും പരാതി നല്‍കിയിട്ടില്ലെന്നും അംഗങ്ങള്‍ വ്യക്തമാക്കി.
















