കറാച്ചി: കറാച്ചി-ദല്‍ഹി, മുംബൈ വിമാന സര്‍വീസുകള്‍ കറയ്‌ക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനം. പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സുകളില്‍ ഒരുമാസമായി യാത്രക്കാരുടെ എണ്ണം ഏറെ കുറഞ്ഞു.
അന്താരാഷ്‌ട്ര തലത്തില്‍ ഭാരതത്തിനെതിരേയുള്ള നടപടിയെടുത്ത് ശ്രദ്ധനേടാനും ഇതിലൂടെ കഴിയുമെന്ന് കരുതുന്നു. റിസര്‍വ്വ് ചെയ്തിരുന്ന യാത്രക്കാര്‍ക്ക് മറ്റ് വിമാനങ്ങളില്‍ യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു.
ആഴ്‌ച്ചയില്‍ അഞ്ച് സര്‍വീസ് ഉണ്ടായിരുന്നു. ഉറി ഭീകരാക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ലതല്ലാതായപ്പോള്‍ യാത്രക്കാരുടെ എണ്ണവും ഏറെ കുറഞ്ഞു.
















