പാലക്കാട്: കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഡിടിപിസി നടത്തുന്ന സംഗീതോത്സവത്തിന്റെ ഭാഗമായി വീണകലാനിധി ദേശമംഗലം സുബ്രഹ്മണ്യ അയ്യരുടെ സ്മരണയ്ക്കായി വോക്കല്‍, മൃദംഗം, വയലിന് മത്സരങ്ങള്‍ ജൂനിയര്‍–സീനിയര്‍ വിഭാഗങ്ങളില്‍ നടത്തും. 29, 30 തീയതികളിലായി പാലക്കാട് ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഹാളിലാണ് പരിപാടി. 8–13 വയസ്സുള്ളവര്‍ക്കു ജൂനിയര്‍ തലത്തിലും 14–18 വയസ്സുവരെയുള്ളവര്‍ക്ക് സീനിയര്‍ വിഭാഗത്തിലും പങ്കെടുക്കാം. ഇതോടൊപ്പമുള്ള വീണാമത്സരത്തില് 14–18 വയസ്സുവരെയുള്ളവര്‍ക്കു പങ്കെടുക്കാം.
മത്സരങ്ങള്‍ രാവിലെ എട്ടു മുതല്‍ നാലുവരെ നടക്കും. പങ്കെടുക്കുന്നവര്‍ 19നകം യോഗ്യതയും വയസ്സും തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷിക്കണം. വിലാസം: കണ്‍വീനര്‍, പ്രോഗ്രാംകമ്മിറ്റി, അനുപമ, ന്യു കല്പാത്തി, പാലക്കാട്–3. ഫോണ്‍: 0491–2577287, 9746643886. സമഹുമവ്യോൗശെര രീാുലശേശേീി@ഴാമശഹ.രീാ.
തഥാതന്റെ കാര്‍മികത്വത്തില്‍ ഗായത്രി വിശ്വമഹായജ്ഞം
പാലക്കാട്: തപോവരിഷ്ഠാശ്രമ ആചാര്യന് തഥാതന്റെ കാര്‍മികത്വത്തില്‍ 2018 ജനുവരിയില്‍ കിണാശേരിയില്‍ ഗായത്രി വിശ്വമഹായജ്ഞം നടത്തും. ഗായത്രി മന്ത്രം കൊണ്ട് ഹോമവിധാനത്തോടെ നടത്തപ്പെടുന്ന വിശ്വമഹായജ്ഞത്തിനായി അന്തര്‍ദേശീയ തലത്തില്‍ വിപുലമായ ഒരുക്കങ്ങളാണുണ്ടാകുക. ഇതിനോടനുബന്ധിച്ചുള്ള ആലോചനാ യോഗം ഇന്ന് രാവിലെ 10നു ജോബീസ് മാളില്‍ നടക്കും.
ഐഎസ്ആര്‍ഒ മുന്‍ അധ്യക്ഷന്‍ ഡോ.ജി. മാധവന്‍നായര്‍, കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി എംഡി ഡോ.പി.ആര്. കൃഷ്ണകുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ജനപ്രതിനിധികളും രാഷ്ട്രീയ ആത്മീയ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. 2014ല്‍ നടന്ന ധര്‍മസൂയ മഹായാഗത്തില്‍ വേദം ജനങ്ങളിലേക്ക് എന്ന സന്ദേശത്തെ മുന്‍നിര്‍ത്തിയാണ് 2018ല്‍ ഗായത്രി വിശ്വമഹായജ്ഞം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: