പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കുന്നതിന്റെ പേരില്‍ സംസ്ഥാന ചലചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പോലീസ് രാജ്. തങ്ങളുടെ ത്രിയതാരങ്ങളെ നേരില്‍ കാണാനെത്തിയ പാവപ്പെട്ട ജനങ്ങള്‍ വലഞ്ഞു.
ബി ജെ പിയും കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പിണറായിക്ക് ആഭ്യന്തരവകുപ്പ് യുദ്ധസന്നാഹമായ സുരക്ഷ ഒരുക്കിയത്. ഇതില്‍ വലഞ്ഞതാവട്ടെ പാവങ്ങളായ പൊതുജനങ്ങളും. എങ്കിാലും ബി ജെ പി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചു.
ചെളിയും മണലും നിറഞ്ഞ ഇന്ദിരാമാന്ധി സ്റ്റേഡിയത്തില്‍ ഏറെ ബുദ്ധിമുട്ടിയാണ് മണിക്കൂറുകള്‍ക്ക് മുന്‍പ് ജനങ്ങള്‍ തടിച്ചുകൂടിയത്. ഉച്ചയ്ക്ക് ഒരുമണിക്കുതന്നെ നഗരം നിശ്ചലാവസ്ഥയിലായി. സുല്‍ത്താന്‍പേട്ട, സ്റ്റേഡിയം ബൈപാസ്, ഐ എം എ ജംഗ്ഷന് എന്നിവിടങ്ങളില്‍ യുദ്ധസന്നാഹമായ രീതിയില്‍ പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്തു. പിഞ്ചുകുട്ടികളെയും വൃദ്ധരെയും വരെ ഇതുവഴി കടത്തിവിട്ടില്ല. പൊലീസില്‍ ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ എല്ലാം മുകളില്‍ നിന്നുള്ള ഉത്തരവാണെന്നും മറുപടി ചോദിക്കരുതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടനത്തിനുശേഷം രാത്രിയോടെ എല്ലാവര്ക്കും എല്ലാവഴികളും തുറന്നുകൊടുക്കുകയും ചെയ്തു.
അതേസമയം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിനുള്ള സൗജന്യ പ്രവേശന പാസ് കരിഞ്ചന്തയില്‍ 1000 രൂപയക്ക് വിറ്റു. പാസ് വിതരണം സ്വരലയ എന്ന സംഘടന മുക്കിയതിനു പിന്നാലെയാണ് സൗജന്യപാസുകള്‍ 1000 രൂപയ്ക്ക വില്‍പ്പന നടത്തിയത്. ഗവ.വിക്ടോറിയ കോളേജിനു സമീപമുള്ള സംഘാടക സമിതി ഓഫീസിനുമുന്നിലായിരുന്നു നാടകീയമായി പാസ് വില്‍പ്പന നടന്നത്. പാസിനായി പൊതുജനങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സംഘാടകസമിതി ഓഫീസുകളെ സമീപിച്ചെങ്കിലും ജനങ്ങളെ നോക്കുകുത്തിയാക്കി പാസുകളെല്ലാം സ്വരലയ അംഗങ്ങള്‍ക്ക് നല്‍കുകയായിരുന്നു.
അംഗങ്ങളുടെ പേര് രേഖപ്പെടുത്തി മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കിയാണ് പാസ് നല്‍കിയതെന്ന് പറയുന്നു. സാംസ്ക്കാരിക പരിപാടിയുടെ സൗജന്യപാസുകള്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും സ്വരലയ അംഗങ്ങള്‍ക്കും മാത്രം നല്കി പൊതുജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് പാസ് വാങ്ങാനെത്തിയവര്‍ പറഞ്ഞു.
പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് 1000 രൂപയ്ക്ക പാസ് വില്‍പ്പന നടന്നത്. ഗോള്‍ഡന്‍ പാസുകളും, സില്‍വര്‍ പാസുകളുമാണ് വിറ്റത്. പിന്നീട് പോലീസ് എത്തി പ്രശ്നം പരിഹരിച്ചു.
സംഘാടകസമിതി വിതരണം ചെയ്ത പാസുകളില്‍ ഇടതുപക്ഷ അനുഭാവികളും കുടുംബങ്ങളും സുഹൃത്തുക്കളും സീറ്റ് പിടിച്ചപ്പോള്‍ പൊതുജനങ്ങള്‍ സ്റ്റേഡിയത്തിനു പുറത്ത് കാത്തു നിന്ന് മടുത്ത് തിരിച്ചുപോവുകയായിരുന്നു. ആയിരകണക്കിനാളുകളാണ് തിരിച്ചുപോയത്. തങ്ങളുടെ പ്രിയ താരങ്ങളെ കാണുന്നതിന് കുട്ടികളും മുതിര്‍ന്നവരും സ്ത്രീകളും ഉള്‍പ്പെടെ ആയിരകണക്കിന് ആളുകളാണ് മണിക്കൂറുകണക്കിന് കാത്തു നിന്ന് തിരിച്ചുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: