ശ്രീനഗര്‍: അതിർത്തിയിൽ പാക്കിസ്ഥാൻ വീണ്ടും വെടിനിർത്താൽ കരാർ ലംഘിച്ചു. ഞായറാഴ്ച രാവിലെ കശ്മീരിലെ നൗഷേര സെക്ടറിലാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.
ഭാരതത്തിന്റെ നാലു സൈനിക പോസ്റ്റുകള്‍ ഉന്നം വച്ചായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായ ഉടൻ തന്നെ ഭാരത സൈന്യം തിരിച്ചടിച്ചു. ഇരുപക്ഷത്തും ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.
















