Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവത്തത്ത്വ ജ്ഞാനം തന്നെ നേടണം (4-34)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 08:45 pm IST
in Samskriti

എല്ലാ കര്‍മങ്ങളെക്കാളും ശ്രേഷ്ഠവും എല്ലാത്തിന്റെയും ലക്ഷ്യവുമായ ഭഗവദീയ ജ്ഞാനം-അതുതന്നെയാണ് നേടേണ്ടത്. അതിന് ആചാര്യന്മാരെ സമീപിക്കണം. ശ്രദ്ധയോടും ഭക്തിയോടുംകൂടി അവരെ സാഷ്ടാംഗ നമസ്‌കാരം ചെയ്യണം. അവര്‍ യഥാര്‍ത്ഥ തത്വദര്‍ശികളായിരിക്കണം. സ്വന്തം പ്രതിഭയില്‍ തോന്നിയപോലെ ആത്മീയ കാര്യങ്ങള്‍ ഉപദേശിക്കുന്നവരെ സമീപിക്കരുത്. ‘തത്ത്വദര്‍ശിനഃ’ -എന്നതുകൊണ്ട് ഭഗവാന്‍ ഉദ്ദേശിച്ചത് ഈ കാര്യമാണെന്ന് ശ്രീശങ്കരാചാര്യര്‍ അഭിപ്രായപ്പെടുന്നു. ”തത്ത്വദര്‍ശിനഃകേചില്‍ യഥാവല്‍, അപരേന”

ഭഗവാന്‍ തന്നെ ആദി ഗുരു

എല്ലാ ആചാര്യപരമ്പരകളുടെയും ആവിര്‍ഭാവം ഭഗവാനില്‍നിന്നുതന്നെയാണ്. ”ധര്‍മം തു സാക്ഷാല്‍ ഭഗവത് പ്രണീതം” (എല്ലാത്തരം ധര്‍മങ്ങളും ഭഗവാനില്‍നിന്നുതന്നെയാണ് ആവിര്‍ഭവിച്ചിട്ടുള്ളത് എന്ന് ഭാഗവതം പറയുന്നു.) ഗുരുവിനെ ഈശ്വരനായിതന്നെ ഉള്‍ക്കൊള്ളണം ”ന മര്‍ത്തബുദ്ധ്യാ അസൂയേത”- ഗുരുവില്‍, ഇതു മനുഷ്യനാണ് എന്ന ഭാവം ഉണ്ടാവുകയോ, അസൂയ കാണിക്കയോ അരുത്. എന്നും ഭാഗവതത്തില്‍ പറയുന്നു. അതുകൊണ്ട് ഗുരുവിനെ സേവിക്കണം. (സോമയാ). ഗുരു നിര്‍ദ്ദേശിക്കുന്ന പ്രവൃത്തികള്‍ വിനയപുരസ്സരം ചെയ്തു കൊടുക്കണം. ഗുരുവിന്റെ പരീക്ഷണങ്ങളില്‍ ശിഷ്യന്‍ ജയിക്കേണ്ടതുണ്ട്. ശിഷ്യന്റെ ആഗ്രഹം നിര്‍വ്യാജമാണെന്ന് ഗുരുവിന് അറിയേണ്ടതുണ്ട്. പരിപ്രശ്‌നേന-ശിഷ്യന്റെ ചോദ്യങ്ങള്‍ നിരര്‍ത്ഥകങ്ങളാവരുത്; ഉദ്ദേശശുദ്ധിയുണ്ടാവണം. എങ്ങനെയാണ് ഞാന്‍ സംസാര ബന്ധത്തില്‍ പെട്ടത്? എങ്ങനെ ഇതില്‍നിന്നും മോക്ഷം നേടാം? എന്താണ് വിദ്യ? എന്താണ് അവിദ്യ? ഈ രീതിയില്‍ ചോദിക്കണം.

ഒന്നിലധികം ഗുരുക്കന്മാരെ സമീപിക്കാം.

ഒരു ഗുരുവില്‍നിന്ന് ലഭിച്ച ജ്ഞാനം വേണ്ടവിധവും പരിപൂര്‍ണവുമായില്ലെങ്കില്‍ മറ്റൊരു ഗുരുവിനെ സമീപിക്കണം എന്നാണ് ‘തത്ത്വദര്‍ശിനഃ’ എന്ന പദംകൊണ്ട് ഭഗവാന്‍ സൂചിപ്പിച്ചത്. (ബഹുവചനം).

”ന ഹ്യേക സ്മാദ് ഗുരോര്‍ജ്ഞാനം

സുസ്ഥിരം സ്യാത് സുപുഷ്‌കലം”

(ഒരു ഗുരുവില്‍നിന്ന് കിട്ടിയ ജ്ഞാനം പരിപൂര്‍ണമാവണമെന്നില്ല. സ്ഥിരമായി നിലനിന്നില്ലെന്നും വരാം) എന്നു ഭാഗവതവും പറയുന്നു. ഒരു ഗുരുവില്‍നിന്നുതന്നെ ജ്ഞാനസമ്പാദനം പൂര്‍ണമായാല്‍, വേറെ ഗുരുവിനെ സമീപിക്കേണ്ടതുമില്ല.

ജ്ഞാനിനഃ തേ ഉപദേക്ഷ്യന്തി

ജ്ഞാനികള്‍ ജ്ഞാനം നിനക്ക് ഉപദേശിക്കും എന്നുപറയാന്‍ കാരണമെന്തായിരിക്കാം? രണ്ടാമധ്യായത്തിലെ, ‘നത്വേ വാഹം’ എന്ന ശ്ലോകം മുതല്‍ ഭഗവാന്‍ ഉപദേശിച്ചുകൊണ്ടിരിക്കുകയാണല്ലോ. ”ജ്ഞാനം തേഹം സവിജ്ഞാനമഹം വക്ഷ്യാമി” എന്നിങ്ങനെ ഇനി വിസ്തരിച്ച് ഉപദേശിക്കുവാന്‍ ഭാവവമുണ്ട്. ജ്ഞാനിയും ഭഗവാന്റെ സുഹൃത്തുമായ അര്‍ജ്ജുനനെ മാത്രം ഉദ്ദേശിച്ചല്ല ഈ ശ്ലോകം. സാധാരണ മനുഷ്യര്‍ക്ക് പൂര്‍വകര്‍മഫലമായി, ഏതു ജ്ഞാനി ഉപദേശിച്ചാലും, കാലാന്തരത്തില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. പ്രചേതസ്സുകളുടെ അനുഭവം അതാണ്.

ശ്രീമദ് ഭാഗവതം നാലാം സ്‌കന്ധത്തില്‍ 31-ാം അധ്യായത്തില്‍ ദക്ഷപ്രജാപതിയുടെ പുത്രന്മാരായ പത്തുപേര്‍ക്കും ഈ അവസ്ഥയുണ്ടായതായി പറയുന്നു. പ്രചേതസ്സുകള്‍ ശ്രീനാരദമഹര്‍ഷിയോടു പറയുന്നത് ശ്രദ്ധിക്കാം.

”യദാദിഷ്ടം ഭഗവത,

ശിവേനാധോക്ഷജേനച

തദ്ഗൃഹേഷു പ്രസക്താനാം

പ്രായശഃ ക്ഷപിതം പ്രഭോ!

തന്നഃ പ്രദ്യോതയാധ്യാത്മ

ജ്ഞാനം തത്ത്വാര്‍ത്ഥ ദര്‍ശനം

(അതീന്ദ്രിയ ജ്ഞാനഗമ്യനായ ഭഗവാനും മഹാദേവനും ഉപദേശിച്ചുതന്ന ആധ്യാത്മജ്ഞാനം, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ഗൃഹസ്ഥാശ്രമികളായി ജീവിച്ചതുകൊണ്ട് ഞങ്ങള്‍ക്ക് നഷ്ടമായിത്തീര്‍ന്നു. ആ ഭഗവത്തത്ത്വ വിജ്ഞാനം ഞങ്ങള്‍ വീണ്ടും അങ്ങ് ഉദ്ദീപിച്ചുതരണം).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.