കൊല്‍ക്കത്ത: ബംഗാളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ 250 കോടി രൂപയുടെ പാമ്പിന്‍ വിഷം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റു ചെയ്തു. ജല്‍പായ്ഗുഡിയിലെ ബേലാകോബയെന്ന ചെറുനഗരത്തില്‍ നിന്നാണ് അഞ്ച് ഗ്ലാസ് കണ്ടെയ്‌നറുകളില്‍ സൂക്ഷിച്ചിരുന്ന പാമ്പിന്‍ വിഷം പിടിച്ചെടുത്തത്.
സിലിഗുഡി റേഞ്ചില്‍ സമീപകാലത്ത് നടക്കുന്ന രണ്ടാമത്തെ വലിയ വേട്ടയാണിത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ അന്താരാഷ്‌ട്ര വിപണിയില്‍ നൂറു കോടി മതിക്കുന്ന മൂര്‍ഖന്‍ വിഷം പിടിക്കുകയും ആറു പേരെ അറസ്റ്റു ചെയ്തിരുന്നു.
















