ഭോപ്പാല്‍ : മധ്യപ്രദേശിലെ യുദ്ധ സ്മാരകമായ ശൗര്യ സ്മാരക് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉദ്ഘാടനം ചെയ്തു. ബലിദാനികളായ സൈനികരുടെ സ്മരണയ്‌ക്കുള്ള ആദ്യ യുദ്ധ സ്മാരകമാണിതെന്ന് ഉദ്ഘാടനവേളയില്‍ ചൗഹാന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മധ്യപ്രദേശ് സന്ദര്‍ശനത്തില്‍ സ്മാരകം സന്ദര്‍ശിക്കും.
ദേശ സ്‌നേഹം വളര്‍ത്താനും യുദ്ധ സ്മരണകള്‍ ഉര്‍ത്താനും സ്മാരകം സഹായകമാവുമെന്ന് ചൗഹാന്‍ അറിയിച്ചു. 12.67 ഏക്കറുകളിലായി 8000 ചതുരശ്രമീറ്ററിലാണ് ശൗര്യ സ്മാരകം.
സ്വാതന്ത്ര്യത്തിനുശേഷമുള്ള യുദ്ധങ്ങളുടെ 70ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ സിയാച്ചിന്‍ മലനിരകളില്‍ സൈന്യം സഹിക്കേണ്ടിവരുന്ന പ്രതികൂല സാഹചര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടറിയാനും അവസരം ഒരുക്കിയിട്ടുണ്ട്. വീരന്മാരുടെ ഹസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി 60 സീറ്റുള്ള ചെറിയ തിയേറ്ററും ഇതിനോടൊപ്പമുണ്ട്.
















