പനജി: ബ്രിക്‌സ് ഉച്ചകോടി ( ബ്രസീല്‍, റഷ്യ, ഭാരതം, ചൈന, ദക്ഷിണാഫ്രിക്ക) ഇന്ന് ഗോവയില്‍ ആരംഭിക്കും. അംഗരാജ്യങ്ങള്‍ തമ്മില്‍ സാമ്പത്തിക, വാണിജ്യ ബന്ധം ശക്തമാക്കുന്ന കാര്യമാകും പ്രധാന ചര്‍ച്ചാവിഷയമെങ്കിലും അതിര്‍ത്തി കടന്നുള്ള ഭീകരത ഭാരതം സമ്മേളനത്തില്‍ ഉന്നയിക്കും. ഭീകരതയെ അപലപിക്കുന്ന പ്രമേയം സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കാം. എല്ലാ രൂപത്തിലുമുള്ള ഭീകരതയെ എതിര്‍ക്കുന്നുവെന്ന പ്രമേയമാകും സമ്മേളനം പാസാക്കുക.
















