കട്ടപ്പന : അണക്കരയിലെ പച്ചക്കറി കടയില്‍ നിന്ന് അറുപത് വ്യാജ മുട്ടകള്‍ പിടികൂടി. കോട്ടയം സ്വദേശി അമ്പിളി അണക്കരയിലെ പച്ചക്കറി കടയില്‍ നിന്ന് വാങ്ങിയ കോഴി മുട്ട ഉപയോഗിച്ചപ്പോള്‍ നിറ വ്യത്യാസവും മറ്റും കണ്ടതിനെത്തുടര്‍ന്ന് പോലീസിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വ്യാജ കോഴിമുട്ട പിടിച്ചെടുത്തത്. കോട്ടയത്തുള്ള ഒരു വിതരണ ഏജന്‍സി നാമക്കല്‍ നിന്നുള്ള മുട്ടയാണെന്നു പറഞ്ഞാണ് അണക്കരയിലെ പച്ചക്കറി കടകളില്‍ മുട്ട വിതരണം ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് മുട്ട വിതരണം ചെയ്തത്.
ഇന്നലെ വീണ്ടും വരുമെന്ന് അറിയിച്ചിരുന്നതിനാല്‍ പോലീസും ആരോഗ്യ വകുപ്പ് അധികൃതരും ജാഗ്രത പാലിച്ചെങ്കിലും വിതരണ ഏജന്‍സിയുടെ വാഹനം വന്നില്ല.
















