Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പച്ചപ്പുള്ള മൊട്ടുകള്‍ വേഗം പൂവിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2016, 06:44 pm IST
in Samskriti

അധ്യായം/19 കര്‍മത്തിന്റെ ഫലസിദ്ധി

ഒരുകര്‍മഭാവത്തിന്റെ മുഖ്യദൗത്യം അതിനെ സൃഷ്ടിച്ച പഴയ പ്രവൃത്തിയുടെ ഫലങ്ങള്‍ നല്‍കുക എന്നതാണ്. ആ പഴയ കര്‍മത്തിന്റെ ഗുണങ്ങളുടെ പ്രത്യാഘാതങ്ങളാണ് അവ. കര്‍മങ്ങളുടെ ഓരോ ഗുണത്തിനും ഒരു പാരിതോഷികവും, ഒരു ദോഷത്തിന് ഒരു പിഴയും കിട്ടിയിരിക്കും. ഒരു കര്‍മത്തിന്റെ ഗുണങ്ങള്‍ അതിന്റെ കര്‍മഭാവങ്ങളില്‍ നിലനില്‍ക്കുന്നുവെന്ന് നാം കണ്ടു. കാര്‍മികന്റെ സൂക്ഷ്മശരീരത്തില്‍ അവ നില്‍ക്കുന്നതിനാല്‍, അയാള്‍ക്ക് അതിന്റെ ഫലങ്ങള്‍ ഒഴിവാക്കാനാവില്ല. തീക്ഷ്ണതയനുസരിച്ച്, അവ അന്തരാളത്തില്‍ കുറച്ചുകാലം ഉറങ്ങിക്കിടക്കാം; എന്നാല്‍, ഒരുനാള്‍ അല്ലെങ്കില്‍ മറ്റൊരുനാള്‍ അവ ഫലങ്ങള്‍ നല്‍കാന്‍ ഉണരുകതന്നെ ചെയ്യും. ഫലങ്ങള്‍ വരുന്നതനുസരിച്ച് കാര്‍മികന്‍ അതനുഭവിക്കും.

സമയമാകുമ്പോള്‍, കര്‍മഭാവങ്ങള്‍ക്ക് കാരണമായ സൂക്ഷ്മമായ കേവലചുഴിതരംഗങ്ങള്‍ കര്‍മത്തിന്റെ ഗുണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി കുമിയുന്നു. കര്‍മഭാവം അപ്പോള്‍ പൂവണിയും. കര്‍മഭാവത്തിലെ ഗുണങ്ങളാണ് യഥാര്‍ത്ഥത്തില്‍ പൂവണിയുന്നത്. കുമിഞ്ഞ കേവലതരംഗങ്ങളില്‍ നിന്നുള്ള പ്രസരണ തരംഗങ്ങള്‍ മനസ്സിലും ബുദ്ധിയിലുമെത്തി അവയുടെ തരംഗങ്ങളുമായി ബന്ധപ്പെടുമ്പോള്‍ മനസ്സിലും ബുദ്ധിയിലും പ്രത്യേക ഫലമുളവാക്കുന്ന ഒരു കര്‍മം ചെയ്യാന്‍ പ്രചോദനമുണ്ടാവുന്നു. ആ കര്‍മത്തിന് പിന്നാലെ വരുന്ന ഫലം, കര്‍മഭാവത്തിലുള്ള ഭൂതകാല പ്രവൃത്തിയുടെ ഫലമോ ആത്യന്തിക പ്രത്യാഘാതമോ ആണ്. പുതിയ കര്‍മത്തെ പഴയ കര്‍മത്തിന്റെ കര്‍മഭാവമാണ് പ്രചോദിപ്പിക്കുന്നത് എന്നതിനാല്‍, പുതിയ കര്‍മത്തിന്റെ പ്രത്യക്ഷഫലങ്ങള്‍ പഴയകര്‍മത്തിന്റെ ആത്യന്തിക ഫലങ്ങളാണെന്ന് പറയുന്നു. തീക്ഷ്ണതയനുസരിച്ച്, കര്‍മഭാവങ്ങള്‍ ശക്തമോ ദുര്‍ബലമോ ആകാം. ശക്തമായ കര്‍മഭാവങ്ങള്‍ ജീവിതത്തില്‍ യഥാര്‍ത്ഥ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നു. ദുര്‍ബലമായ കര്‍മഭാവങ്ങള്‍, നടക്കുന്നതോ നടക്കാത്തതോ ആയ അനുഭവങ്ങള്‍ക്ക് അവസരങ്ങളൊരുക്കിയേക്കാം. ഭഗവദ്ഗീത (18:60) ശക്തമായ കര്‍മഭാവങ്ങളെ പരാമര്‍ശിക്കുന്നതു കാണുക:

കൗന്തേയ, നീ സഹജമാം

സ്വകര്‍മംകൊണ്ടു ബദ്ധനായ്

അവശപ്പെട്ടു ചെയ്തീടും

ചെയ്യാനിച്ഛിച്ചിടായ്‌കിലും.

‘കര്‍മഭാവത്തില്‍ നിന്നുണ്ടാകുന്ന കര്‍മം’ അഥവാ സഹജമായ സ്വകര്‍മം, ആ കര്‍മത്തിന്റെ കര്‍മഭാവം പുഷ്പിക്കുമ്പോള്‍ പ്രചോദിപ്പിക്കുന്ന കര്‍മമാണ്, ഒരാള്‍ അതു ചെയ്യാനിഷ്ടപ്പെടുന്നില്ലെങ്കിലും. ‘കര്‍മഭാവത്തില്‍ നിന്നുണ്ടാകുന്ന കര്‍മം’ അഥവാ സഹജമായ സ്വകര്‍മം, ആ കര്‍മത്തിന്റെ കര്‍മഭാവം പുഷ്പിക്കുമ്പോള്‍ പ്രചോദിപ്പിക്കുന്ന കര്‍മമാണ്. ഒരാള്‍ അത് ചെയ്യാനിഷ്ടപ്പെടുന്നില്ലെങ്കിലും, അതു ചെയ്യാന്‍ നിര്‍ബന്ധിക്കും വിധം അയാളുടെ സാഹചര്യങ്ങള്‍ രൂപപ്പെടുമെന്ന് ഗീത പറയുന്നു. പഴയ കര്‍മങ്ങളുടെ ആത്യന്തികഫലങ്ങള്‍ കാര്‍മികനെ അനുഭവിപ്പിക്കാനുള്ള സാഹചര്യമാണ് അത്. കര്‍മം പൂര്‍ത്തീകരിക്കുന്നതുവരെയേ സാധാരണ, ഒരു കര്‍മഭാവത്തിന്റെ പുഷ്പവും അതിന്റെ പ്രചോദനവും നിലനില്‍ക്കുകയുള്ളൂ. തിരിച്ച്, ഒരു മുന്‍കാല കര്‍മഭാവത്തില്‍ നിന്നാണ്, ജീവിതത്തിലെ എല്ലാ കര്‍മത്തിനും അനുഭവത്തിനുമുള്ള സ്വാഭാവിക താല്‍പര്യം ജനിക്കുന്നത്. അതിനാല്‍, കര്‍മഭാവങ്ങള്‍ മനുഷ്യജീവിതത്തെ പരുവപ്പെടുത്തുന്നതായി പറയുന്നു. മുജ്ജന്മത്തില്‍ ചെയ്ത മുന്‍ കര്‍മത്തിന്റെ ഫലമാണ് സത്യത്തില്‍, വിധി. മുന്‍കര്‍മങ്ങളില്‍നിന്ന് മാത്രാണ്, മറ്റൊന്നില്‍നിന്നുമല്ല അനുഭവങ്ങള്‍ ഉണരുന്നത് (ആധ്യാത്മോപനിഷത് (49). എന്തുകൊണ്ട് ധര്‍മിഷ്ഠര്‍ ചിലപ്പോള്‍ ദുരിതമനുഭവിക്കുന്നുവെന്നും ദുഷ്ടര്‍ ആനന്ദമനുഭവിക്കുന്നുവെന്നും ഇതു വ്യക്തമാക്കുന്നു. മുജ്ജന്മങ്ങളിലെ കര്‍മങ്ങളുടെ പ്രത്യാഘാതങ്ങളാണ് അവ.

കര്‍മഭാവങ്ങളുടെ ഫലസിദ്ധി, അവ ഉണ്ടായ ക്രമത്തിലായിരിക്കില്ല, തീക്ഷ്ണത അനുസരിച്ചായിരിക്കും. ‘ആദ്യമെത്തിയവന് ആദ്യം’ എന്നത് പ്രകൃതിനിയമം അല്ല. ചെടികളില്‍, പുതിയ ശാഖയിലെ പച്ചപ്പുള്ള മൊട്ടുകള്‍ വേഗം പൂവിടുന്നതും പഴയശാഖകളിലെ വൃദ്ധമൊട്ടുകള്‍ ഉറങ്ങിയിരിക്കുന്നതും നാം കാണാറുണ്ട്. വയസ്സിലെ മൂപ്പിനുമേല്‍, ഊര്‍ജസ്വലതയ്‌ക്ക് പ്രകൃതി നല്‍കുന്ന മുന്‍ഗണനയാണ് അത്. ഒരു കര്‍മഭാവത്തിന്റെ ഊര്‍ജസ്വലത, അതിലെ ഗുണങ്ങളുടെ തീക്ഷ്ണതയെ ആശ്രയിച്ചിരിക്കും.

മിക്കവാറും ഉഭയ പ്രവൃത്തികളില്‍ (വിവാഹം പോലെ), രണ്ടിലും പരസ്പരം പ്രതികരിക്കുന്ന കര്‍മഭാവങ്ങള്‍ കാണും. ഒരാളെ പ്രചോദിപ്പിക്കുന്ന തരംഗങ്ങള്‍, അപരനിലെ സമാന്തരമായ കര്‍മഭാവത്തിലെത്തി അതിനെ പ്രചോദിപ്പിക്കുകയും അങ്ങനെ ഉഭയപ്രവൃത്തി പൂര്‍ണതയിലെത്തുകയും ചെയ്യും. ‘പ്രഥമദര്‍ശനാനുരാഗം,’ ആദ്യ കൂടിക്കാഴ്ച കഴിഞ്ഞും രണ്ടു യൗവനയുക്തര്‍ തമ്മില്‍ നിലനില്‍ക്കുന്ന ആകര്‍ഷണം എന്നിവയ്‌ക്ക് കാരണം, അവരിലെ കാണപ്പെട്ട കര്‍മഭാവങ്ങളുടെ തരംഗങ്ങള്‍ കൂട്ടിമുട്ടുന്നതുകൊണ്ട് സംഭവിക്കുന്നതാകാം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.