സൂറത്ത്: ഭീകരരെ പാക്കിസ്ഥാനിലെ താരങ്ങളെന്ന് വിശേഷിപ്പിച്ച് ഗുജറാത്തിലെ സൂറത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ചിത്രവും.
ഭീകരരായ ബുര്‍ഹാന്‍ വാനി, ഹഫീസ് സെയ്ദ്, ഒസാമ ബിന്‍ലാദന്‍ എന്നിവരുടെ പട്ടികയിലാണ് കേജ്‌രിവാളും ഇടംപിടിച്ചിരിക്കുന്നത്. സൂറത്തില്‍ ഒക്ടോബര്‍ 16ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലിക്ക് മുന്നോടിയായിട്ടിണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പോസ്റ്ററുകള്‍ നീക്കിയതായി എഎപി നേരത്തെ വ്യകതമാക്കിയിരുന്നു. എട്ടോളം പോസ്റ്ററുകള്‍ നീക്കിയതായി എഎപി വക്താവ് യോഗേഷ് ജാദ്‌വാനി വ്യക്തമാക്കി.
ഒക്ടോബര്‍ 16ന് വരച മേഖലയിലെ യോഗി ചൈക്കില്‍ നടക്കുന്ന പൊതു സമ്മേനത്തെയാണ് കേജ്‌രിവാള്‍ അഭിസംബോധന ചെയ്യുക. ചടങ്ങില്‍ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണ് സൂചന.
ചടങ്ങിന് ശേഷം നഗരത്തിലെ വിവിധ സംഘടകളുടെ നേതാക്കളുമായി കേജ്‌രിവാള്‍ ചര്‍ച്ച നടത്തും.
















