തൊടുപുഴ: രാവിലെ 10 മണിയോടെ നഗരത്തില്‍ ഹര്‍ത്താലിന്റെ ഭാഗമായി ബിജെപി പ്രകടനം നടത്തിയിരുന്നു. ഇതിന് ശേഷം മടങ്ങി പോയ പ്രവര്‍ത്തകരില്‍ ചിലരാണ് കാഞ്ഞിരമറ്റം ജങ്ഷനിലുള്ള ജില്ലാ ലേബര്‍ ഓഫീസില്‍ അതിക്രമിച്ച് കയറിയത്. ഇവിടെ ജോലി നിര്‍ത്തിവയ്‌ക്കാനാവശ്യപ്പെട്ട് രണ്ട് കസേര ആവേശത്തില്‍ തല്ലിതകര്‍ത്തു.
ഇതറിഞ്ഞാണ് രാജേന്ദ്രന്‍ സ്ഥലത്തെത്തിയത്. ഓഫീസിലേക്ക് കയറാന്‍ തുനിയാതെ പ്രവര്‍ത്തകരെ വിളിച്ചിറക്കി വീട്ടില്‍ പറഞ്ഞ് വിടുകയാണ് രാജേന്ദ്രന്‍ ചെയ്തത്. എല്ലാം സ്ഥാപനങ്ങളും സഹകരിച്ചപ്പോള്‍ ഇവിടെ മാത്രം ഓഫീസ് തുറന്നതാണ് പ്രകോപനത്തിന് കാരണമായതും. ഇതിന് ശേഷം മടങ്ങിയ രാജേന്ദ്രനെ പ്രവര്‍ത്തകര്‍ ഒപ്പമില്ലാത്തത് നോക്കി നിന്ന് പെട്ടെന്ന് പോലീസ് എത്തി പിടികൂടുകയായിരുന്നു.
ഓഫീസിന്റെ പരിസരത്ത് പോലും ചെല്ലാത്ത രാജേന്ദ്രനെ കള്ളക്കേസില്‍ കുടുക്കിയാണ് ജയിലിലില്‍ തള്ളിയത് എന്ന ആരോപണവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയെങ്കിലും പോലീസ് വിട്ട് വീഴ്ചയ്‌ക്ക് തയ്യാറായില്ല.
സംഭവത്തില്‍
പ്രതിഷേധിച്ച് തൊടുപുഴ സിഐ എന്‍ ജി ശ്രീമോന്റെ സിപിഎം ബന്ധം ചോദ്യം ചെയ്ത് ബിജെപി പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്.
















