കൊല്ലം: എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും എക്‌സൈസ് ഇന്റലിജന്‍സും ചേര്‍ന്ന് നടത്തിയ സംയുക്ത റെയ്ഡില്‍ ജില്ലയിലെ പാന്‍പരാഗ് മൊത്തവിതരണ കേന്ദ്രത്തില്‍ നിന്ന് 100 കിലോ പാന്‍പരാഗ് പിടിച്ചെടുത്തു. ബിഹാര്‍ സ്വദേശികളായ ബര്‍ക്കത്ത് (30), ശ്യാംരാം (25) എന്നിവരാണ് പിടിയിലായത്.
കൊല്ലം ഡീസന്റ്മുക്ക് ഭാഗത്തായി വാടകക്കെടുത്ത കെട്ടിടത്തില്‍ പ്രത്യേക അറകള്‍ തടികൊണ്ട് നിര്‍മ്മിച്ച് വിതരണത്തിനായി സൂക്ഷിച്ച 21650 എണ്ണമുള്ള വലിയ പാക്കറ്റ് ലഹരി പാന്‍പരാഗ് ഉല്‍പ്പന്നങ്ങളാണ് കൊല്ലം സിഐ വി.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. പിടിച്ചെടുത്ത പാന്‍പരാഗിന് മൊത്തവിതരണ വിപണിയില്‍ അഞ്ച് ലക്ഷത്തോളം രൂപ വിലവരും. പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ട്രെയിനില്‍ ബീഹാറില്‍ നിന്നാണ് പാന്‍പരാഗ് കടത്തുന്നതെന്ന് അറിയാനായി. സിമന്റ് ഭിത്തിയോട് ചേര്‍ന്ന് പ്രത്യേക തടി അലമാര നിര്‍മ്മിച്ച് പുറത്ത് കാണാത്ത വിധം പണിതെടുത്താണ് പാന്‍പരാഗ് ഒളിപ്പിച്ചിരുന്നത്. മുമ്പ് പിടിയിലായ മൂന്നാംകുറ്റിയിലുള്ള വീട്ടില്‍ തറയില്‍ പ്രത്യേക അറ നിര്‍മ്മിച്ചിരുന്ന സംഘാംഗങ്ങള്‍ തെന്നയാണ് ഇതിന് പിറകിലെന്ന് സിഐ പറഞ്ഞു. അന്ന് കേസില്‍ ഉള്‍പ്പെട്ട ബീഹാര്‍ സ്വദേശി അക്രമുദ്ദീന്‍ എയാല്‍ ഒളിവില്‍ നിന്നുകൊണ്ട് സഹായികളെ വച്ച് ഇപ്പോഴും പാന്‍പരാഗ് കച്ചവടം ചെയ്തുവരികയാണ്. നഗരമധ്യത്തില്‍ തന്നെ വലിയ വീടുകള്‍ വാടകക്കെടുത്ത് പ്രത്യേക അറകള്‍ നിര്‍മ്മിച്ച് അതിനുള്ളിലാണ് പാന്‍പരാഗ് സൂക്ഷിച്ചുവരുന്നത്. റെയിഡില്‍ എക്‌സൈസ് സിഐ വി.രാജേഷിനൊപ്പം, ഇന്‍സ്‌പെക്ടര്‍മാരായ വിജയന്‍, ആന്‍ഡ്രൂസ്, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ഫ്രാന്‍സിസ് ബോസ്‌കോ, പ്രിവന്റീവ് ഓഫീസര്‍ നിഷാദ്, സിഇഒമാരായ രഞ്ചിത്ത്, സുരേഷ്ബാബു, ബിജുമോന്‍, മണിലാല്‍ എന്നിവരുമുണ്ടായിരുന്നു.
















