മുണ്ടക്കയം: നാളത്തെ തലമുറയുടെ വാഗ്ദാനമായ കുട്ടികളാണ് രാജ്യത്തിന്റെ സമ്പത്തെന്ന് സുരേഷ് ഗോപി എംപി. അഖില തിരുവിതാംകൂര്‍ മലയരയ പൂങ്കാവനം ബാലസഭയുടെ സംസ്ഥാന വാര്‍ഷിക സമ്മേളനം പുഞ്ചവയലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന അധ്യക്ഷന്‍ സുരേഷ് പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. എടിഎംഎഎംഎസ് സംസ്ഥാന അധ്യക്ഷന്‍ കെ. ഐ. പരമേശ്വരന്‍ മുഖ്യ പ്രഭഷണം നടത്തി. ജനറല്‍ സെക്രട്ടറി കെ.കെ.ഗംഗാധരന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ബാലസഭ സംസ്ഥാന പൊതുകാര്യദര്‍ശി കെ. ബി. സുബി പൂങ്കാവന സന്ദേശം നല്‍കി.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ബാലസഭ സംസ്ഥാന ട്രഷറര്‍ പി.എന്‍.പ്രസീദ്, എം.കെ.സിജു, യദുകൃഷ്ണന്‍, കെ.ബി.ജയരാജ് ശര്‍മ്മ, പി.കെ.ശിവദാസ്, സുഭാഷ്.ടി. സുനില്‍, സി. പി. ഹരിലാല്‍, പി. അരുണ്‍, ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.
വനിതാ സമ്മേളനത്തില്‍ പി.കെ രാഘവന്‍ മാസ്റ്റര്‍ ഭദ്രദീപ പ്രകാശനം നടത്തി . സ്വാതന്ത്ര്യ സമരസേനാനി എം.കെ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബാലസഭ സംസ്ഥാന പ്രസിഡന്റ് ദീപ്തി കൃഷ്ണ അധ്യക്ഷതവഹിച്ചു. ഇന്ദിര ശിവദാസ് മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന ഉപാധ്യക്ഷ സുലോചന വിജയന്‍ ഭഗിനി സന്ദേശം നല്‍കി. പ്രിയ കൃഷ്ണന്‍, നീതു ഷാജി എന്നിവര്‍ പ്രസംഗിച്ചു.
















