വാഗമണ്‍: കാരിക്കോട് പ്രവര്‍ത്തിക്കുന്ന മേരിറാണി ബാലഭനത്തിലെ വിദ്യാര്‍ഥിനികള്‍ക്ക് വാഗമണ്ണില്‍ പ്രവര്‍ത്തിക്കുന്ന പാലെറ്റ് പീപ്പിള്‍ ആര്‍ട് റസിഡന്‍സിയിലെ ചിത്രകാരന്മാര്‍ മുഖംമൂടി നിര്‍മ്മാണത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു.
ഒരു മാസമായി വാഗമണ്‍ റസിഡന്‍സിയില്‍ താമസിച്ചു ചിത്രരചന നടത്തുന്ന ഇംഗ്ലണ്ടില്‍നിന്നുള്ള ചിത്രകാരി നാചല്ലി മില്‍സണാണ് ശില്പശാലക്ക് നേതൃത്വം നല്‍കിയത് .പാലെറ്റ് പീപ്പിള്‍ ഡയറക്ടര്‍ സിറില്‍ പി ജേക്കബ്, എന്‍ഡോറില്‍നിന്നുള്ള ചിത്രകാരന്‍ പ്രതീക് കൗണ്ടിനിയ എന്നിവരും സഹായത്തിനുണ്ടായിരുന്നു.
നൂറില്‍പ്പരം ചിത്രകാരന്മാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വാഗമണ്ണിലെ പാലെറ്റ് പീപ്പിള്‍ ആര്‍ട് റസിഡന്‍സിയില്‍ വന്ന് ചിത്രരചനയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ഇതില്‍ 25 ചിത്രകാരന്മാര്‍ ഫ്രാന്‍സ് ,ഹെയ്തി ,ഇംഗ്ലണ്ട്, പോളണ്ട് ,നേപ്പാള്‍ ,സ്‌പെയിന്‍ ,അമേരിക്ക ,ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുമായിരുന്നു. പത്ത് ദിവസം മുതല്‍ 60 ദിവസം വരെ താമസിച്ചണ് ചിത്രരചന നടത്തുന്നത്.
















