വണ്ണപ്പുറം: കാളിയാര്‍-തൊടുപുഴ റൂട്ടില്‍ കാളിയാര്‍ ഫാക്ടറി പടിക്ക് സമീപം വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നു. കാളിയാര്‍ ഫാക്ടറി മുതല്‍ ചാലയ്‌ക്കമുക്കുവരെയാണ് വീട്ടുമാല്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിക്ഷേപിക്കുന്നത്. ഈ മേഖലയില്‍ ജനവാസം കുറവാണ്. ഇവിടെ തള്ളിയിരിക്കുന്ന മാലിന്യം നായ്‌ക്കളും മറ്റും വലിച്ച് റോഡിലൂടെ നിരത്തുന്നതും പതിവാണ്.
ഇതിനെതിരെ അധികാരികള്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ അവശ്യപ്പെടുന്നു.
















