Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ചേര്‍ത്തല ശ്രീ കാര്‍ത്ത്യായനി ദേവീക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2016, 03:45 pm IST
in Travel

ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല പട്ടണമദ്ധ്യത്തിലാണ് കാര്‍ത്ത്യായനി ക്ഷേത്രം. റോഡരുകില്‍ പടിഞ്ഞാറുഭാഗത്ത് ക്ഷേത്രഗോപുരം, മുകളില്‍ രണ്ടുനില മാളിക. ഇതിന്റെ വിശാലസുന്ദരമായ രൂപഘടന തന്നെ ഇതിനെ മഹാക്ഷേത്രമാക്കുന്നു. അകത്ത് വിസ്തൃതമായ ക്ഷേത്രപറമ്പ്, ആനപ്പന്തലിനടുത്ത് വലിയ രണ്ട് വിളക്കുകള്‍. മുന്‍പില്‍ സ്വര്‍ണ്ണക്കൊടിമരം.

മൂന്നുശ്രീകോവിലുകള്‍. അതില്‍ ദേവിയും ശിവനും വിഷ്ണുവും.  ക്ഷേത്രത്തില്‍ ധാരാളം കോഴികള്‍. മുഖമണ്ഡപത്തിലും ബലിക്കല്‍പ്പുരയിലും കയറിയിറങ്ങുന്ന കോഴികള്‍. എവിടെ നോക്കിയാലും കോഴികള്‍. മരച്ചില്ലകളില്‍പ്പോലും തപ്പിപ്പിടിച്ചു കയറുന്ന കോഴികളെ കാണാം. ദേവിക്ക് വഴിപാടായി പറപ്പിക്കുന്ന കോഴികളാണവ. ദേവിക്ക് പ്രിയപ്പെട്ട ഈ കോഴികളുടെ കുണുങ്ങിക്കുണുങ്ങിയുള്ള നടത്തവും ഭക്തജനങ്ങള്‍ ഇട്ടു കൊടുക്കുന്ന മലര്‍കൊത്തി തിന്നുന്നതും ആരിലും കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്.

ചേര്‍ത്തല കാര്‍ത്ത്യായനിഭഗവതിയുടെ പ്രതിഷ്ഠ വില്വമംഗലത്ത് സ്വാമിയാര്‍ നടത്തിയെന്നാണ് പറയപ്പെടുന്നത്.  ഒരിക്കല്‍ യാത്രാമദ്ധ്യേ സ്വാമിയാര്‍ ചേര്‍ത്തലയിലെത്തി. അന്ന് അവിടം വനപ്രദേശമായിരുന്നു. അപ്പോള്‍ അവിടെ നീരാടുന്ന ഏഴ് കന്യകമാരെ കണ്ടു. അവരില്‍ ദിവ്യത്വം ദര്‍ശിച്ച സ്വാമിയാര്‍ അടുത്തുചെന്നു. സ്വാമിയാരെ കണ്ട് കന്യകമാര്‍ ഓട്ടം തുടങ്ങി. അദ്ദേഹവും പിന്നാലെ ഓടി. ഓരോ കന്യകയും ഓരോ കുളത്തിലേക്ക് എടുത്തുചാടി. ഏഴാമത്തെ കന്യക ചാടിയത് ചേറുള്ള കുളത്തിലായിരുന്നതിനാല്‍ അവരുടെ തലയിലൊക്കെ ചേറായി. അവരെ പിടിച്ചിട്ട് ചെല്ലാത്തതുകൊണ്ട് അദ്ദേഹത്തിന് ബലം പ്രയോഗിക്കേണ്ടിവന്നു. കൂടാതെ ”എടീ ചേറ്റില്‍ തലയോളെ…” എന്ന് പറയുകയും കോപം കൊണ്ട് അസഭ്യവാക്കുകളും ഉപയോഗിച്ചുപോയി. പിന്നെ ആ കന്യകയെ പിടിച്ചുകയറ്റി അവിടെയിരുത്തി.

ചേറ്റില്‍ തലയായതുകൊണ്ട് ‘ചേര്‍ത്തല ഭഗവതി’ എന്ന് ദേവിയെ അറിയപ്പെടാനും തുടങ്ങി. അതുപോലെ ഈ പ്രദേശത്തിന് ‘ചേര്‍ത്തല’ എന്നും പേരുവന്നു. പ്രതിഷ്ഠാ സമയത്തും സ്വാമിയാര്‍ പുംശ്ചലി എന്ന അസഭ്യവാക്ക് ഉപയോഗിച്ചുപോലും. അതിനാലാണ് പിന്നീട് തെറിപ്പാട്ടുകള്‍ ഇവിടെ പ്രചാരത്തില്‍ വന്നതെന്നും ഐതിഹ്യം. ചേര്‍ത്തല പൂരപ്പാട്ട് പ്രസിദ്ധമാണല്ലോ. പൂരത്തിന് കോഴിയങ്കവുമുണ്ട്.

ഭഗവതിയുടെ പ്രതിഷ്ഠാസ്ഥാനം തറനിരപ്പില്‍ നിന്നും നാലടിയോളം താഴ്ചയിലാണ്. ദേവി ഇവിടെ സ്വയംഭൂവായി എന്ന് ഐതിഹ്യം. ചതുരത്തില്‍ കെട്ടിയിട്ടുള്ള കരിങ്കല്ലിന് മുകളില്‍ പ്രതിഷ്ഠി. അവിടെ കയറിച്ചെല്ലാന്‍ പടികളുണ്ട്. മറ്റുക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണിത്. കിഴക്കോട്ട് ദര്‍ശനം. അഞ്ചുപൂജ, വിഷ്ണു, ശിവന്‍ കാവുടയാന്‍, യക്ഷി, നാഗരാജാവ്, ഗണപതി എന്നീ ഉപദേവതകളുമുണ്ട്. കാവുടയാന് വഴിപാട് തടിയാണ്.

ഭഗവതിക്കുമുണ്ട് തടി വഴിപാട്. അരിപ്പൊടി, തേന്‍, പഴം, മുന്തിരിങ്ങ, കല്ക്കണ്ടം, ചുക്കുപൊടി, ഏലക്കാപൊടി, ജീരകപ്പൊടി എന്നിവ ചേര്‍ത്ത് കുഴച്ചുണ്ടാക്കി ഈ കുഴമ്പ് കവിങ്ങിന്‍പാള കുഴല്‍രൂപത്തില്‍ ചുരുട്ടിയെടുത്ത് ഈര്‍ക്കിലിന്റെ സഹായത്താല്‍ അതിനുള്ളില്‍ നിറയ്‌ക്കുന്നു. എന്നിട്ട് ഈ കുഴലിന്റെ രണ്ടറ്റവും കെട്ടി മണ്ണിനടിയില്‍ കുഴിച്ചിട്ട് അതിനുമീതെ തീയിട്ട് ചുട്ടെടുക്കുന്നതാണ് തടി. ശരീരസംബന്ധമായ രോഗമുള്ളവര്‍ അതു മാറാന്‍ ഈ വഴിപാട് നടത്തുന്നു. ദേവിക്കും കാവുടയാനും നേദിച്ചശേഷം ഭക്തര്‍ക്ക് നല്കുന്നു. സ്വാദിഷ്ടമായ തടി പ്രസാദം വളരെക്കാലം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും. ഇപ്പോഴും ഈ വഴിപാട് ഇവിടെ നടന്നുവരുന്നു.

കൊടിയേറ്റിനുമുന്‍പ് ഉത്സവം ആരംഭിക്കുന്ന ക്ഷേത്രമാണിത്. മറ്റെവിടെയും ദര്‍ശിക്കാനാവാത്ത ഉത്സവ ചടങ്ങുകള്‍.  ഏഴുദിവസവും ആറാട്ട്, മീനമാസത്തിലെ മകയിരം നാള്‍ മുതല്‍ ആരംഭിക്കും. ഓരോ ദിവസവും ഉണ്ട്. വില്വമംഗലം സ്വാമിയാരെ കണ്ട് കന്യകമാര്‍ ചാടിയ കുളത്തിലേക്കാണ് ആദ്യത്തെ എഴുന്നെള്ളത്ത്. ആറാട്ട് കുളക്കരയിലെത്തുമ്പോള്‍ ഭക്തജനങ്ങളെക്കൊണ്ട് അവിടം നിറയും. അവരുടെ കൈവശം ഉരുളികളും അരിയും ശര്‍ക്കരയും ഉണ്ടാകും. പായസ്സത്തില്‍ തീര്‍ത്ഥം തളിക്കുന്നതോടെ തിരിച്ചെഴുന്നെള്ളത്ത് ആരംഭിക്കും.

ഓലമടല്‍ കൊണ്ടുണ്ടാക്കുന്ന അടുപ്പുകള്‍ ആരെയും ആകര്‍ഷിക്കും. ചേരക്കുളം, പള്ളിക്കുളം, കേളംകുളം, പുല്ലംകുളം, കുറുപ്പംകുളം, തൃപ്പൂരക്കുളം എന്നീ കുളങ്ങളിലെ ആറാട്ടും പടയണിയും പ്രസിദ്ധം. പടയണികളില്‍ വിശേഷമായ പൂയം നാളിലെ സരസ്വതി പടയണിയും ആയില്യം പടയണിയും മകം പടയണിയും പൂരം പടയണിയുമൊക്കെ കാണാന്‍ നില്‍ക്കുന്ന ഭക്തരുടെ കൂട്ടം തന്നെ ഉണ്ടാകും. പടയണിക്കാര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ വെടിക്കെട്ടാരംഭിക്കും. തുടര്‍ന്ന് പരിപാടികളോടെ തിരുവുത്സവത്തിന് മംഗളകരമായ പരിസമാപ്തിയാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.