മുക്കം: സ്വാശയ വിഷയത്തില്‍ ഉയര്‍ന്ന ഫീസ് വാങ്ങി പ്രവേശനം നടത്തുന്നതായി ആരോപിച്ച് എബിവിപി പ്രവര്‍ത്തകര്‍ മുക്കം മണാശ്ശേരി കെഎംസിടി മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് തടഞ്ഞ പോലീസ് പ്രവര്‍ത്തകര്‍ക്കു നേരെ ബലം പ്രയോഗിച്ചു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയായിരുന്നു മാര്‍ച്ച്.
സര്‍ക്കാരുമായി കരാറുണ്ടാക്കിയ മെഡിക്കല്‍ കോളേജുകളേയും പാവപ്പെട്ട നിരവധി വിദ്യാര്‍ത്ഥികളേയും കബളിപ്പിച്ച് കെഎംസിടി മാനേജ്‌മെന്റ് വന്‍തുക ഫീസ് വാങ്ങുന്നത് ന്യായീകരിക്കാനാവില്ലെന്ന് സമരക്കാര്‍ പറഞ്ഞു.ഇത് സര്‍ക്കാരുമായുളള ഒത്തുകളിയാണ്. ധാരണയുണ്ടാക്കിയ കോളേജുകളേക്കാള്‍ ഇരട്ടി പണം വരെ ഫീസ് വാങ്ങാന്‍ അവസരമൊരുക്കിയത് സംസ്ഥാന സര്‍ക്കാരാണന്നും സമരക്കാര്‍ പറഞ്ഞു. അനിയന് ജോലി നല്‍കിയതായി പറഞ്ഞത് അന്‍ജു ബോബി ജോര്‍ജിനെപ്പോലുള്ളവരെ അപമാനിച്ച് ഇറക്കിവിട്ടവര്‍ അധികാരം നേടിയപ്പോള്‍ സ്വന്തക്കാര്‍ക്ക് ജോലി നല്‍കാന്‍ മത്സരിക്കുകയാണന്നും എബിവിപി ആരോപിച്ചു. മണാശ്ശേരിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് കൊടുവളളി സി.ഐ.ബിശ്വാസ് ,താമരശ്ശേരി സിഐ അഗസ്റ്റിന്‍. മുക്കം എസ് ഐസനല്‍രാജ്, അബ്ദുറഹിമാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് തടഞ്ഞു.
മാര്‍ച്ച് വൈശാഖ് ഉദ്ഘാടനം ചെയ്തു. ആകാശ് അധ്യക്ഷത വഹിച്ചു.അശ്വിന്‍, അഭിഷേക്, ശ്രീഹരി, മിഥുന്‍, അര്‍ജുന്‍ നേതൃത്വം നല്‍കി















