Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കാപ്പിയും പത്രവും കച്ചവടവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 10:00 am IST
inVicharam

ഹുവാന്‍ മാനുവല്‍ സാന്റോസ് (65). സമ്പന്ന കച്ചവടക്കാരന്‍ കൊളംബിയയുടെ 32-ാം പ്രസിഡന്റ്. 2010 ല്‍ പ്രസിഡന്റാകും മുമ്പ്, പ്രതിരോധ മന്ത്രിയായിരുന്നു. പഠിച്ചത് സാമ്പത്തിക ശാസ്ത്രം. പത്രപ്രവര്‍ത്തകനായി. എല്‍ ടീമ്പോ എന്ന പത്രത്തിലെ കൂടുതല്‍ ഓഹരിയും സാന്റോ കുടുംബത്തിനായിരുന്നു. പത്രം മറ്റൊരു ഉടമയ്‌ക്ക് കൈമാറുമ്പോള്‍ അദ്ദേഹം ഡെപ്യൂട്ടി എഡിറ്ററും ഡയറക്ടറുമായിരുന്നു.

ബിരുദം കഴിഞ്ഞയുടന്‍ കൊളംബിയയിലെ കാപ്പിയുല്‍പ്പാദകരുടെ സംഘടനയുടെ സാമ്പത്തികോപദേഷ്ടാവായി. ലണ്ടനിലെ അന്താരാഷ്‌ട്ര കാപ്പി ഉല്‍പ്പാദക സംഘടനാ യോഗത്തില്‍ പങ്കെടുത്തു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് പൊളിറ്റിക്കല്‍ സയന്‍സില്‍ ചേര്‍ന്നു.

1991 ല്‍ കൊളംബിയ പ്രസിഡന്റ് സാര്‍ ഗവീറിയ ട്രിജില്ലോ, സാന്റോസിനെ വിദേശ വാണിജ്യ മന്ത്രിയായി നിയോഗിച്ചു. കൊളംബിയയുടെ വാണിജ്യ വളര്‍ച്ചയില്‍ വലിയ പങ്കു വഹിച്ചു. 2000 ല്‍, അന്നത്തെ പ്രസിഡന്റ് ആന്‍ഡ്രസ് പാസ്ട്രാന അരാംഗോ ധനമന്ത്രിയാക്കി.

അല്‍വാറോ ഉറീബ് വെലേസ് പ്രസിഡന്റായിരിക്കെയാണ് സാന്റോസ് ഭരണതലത്തില്‍ പ്രമുഖനായത്. 2005 ല്‍ സോഷ്യല്‍ പാര്‍ട്ടി ഓഫ് നാഷണല്‍ യൂണിറ്റി (യു പാര്‍ട്ടി) രൂപീകരിച്ചു. പ്രസിഡന്റ് ഉറീബിന്റെ പിന്തുണയുണ്ടായിരുന്നു. ഭരണഘടനയുള്‍പ്പെടെ പരിഷ്‌കരിച്ചു. ഉറീബ് രണ്ടാം വട്ടവും, 2006 ല്‍, തെരഞ്ഞെടുക്കപ്പെട്ടു. സാന്റോസ് പ്രതിരോധ മന്ത്രിയായി. തുടര്‍ന്ന് കൊളംബിയയിലെ ഇടതുപക്ഷ വിമത ഗറില്ലകളുടെ സംഘടന, റവലൂഷണറി ആംഡ് റിസര്‍വ് ഓഫ് കൊളംബിയ (എഫ്എആര്‍സി) ക്കെതിരെ കര്‍ക്കശ നിലപാടെടുത്തു.

2010 ജൂണ്‍ 20 ന്, തെരഞ്ഞെടുപ്പിലൂടെ സാന്റോസ് പ്രസിഡന്റായി. രണ്ടുമാസത്തിനകം, ആഗസ്റ്റ് ഏഴിന്, വെനസ്വേലയുമായി നയതന്ത്ര ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് അതിവേഗം പരിഹാരം കണ്ടു. ഇത് അദ്ദേഹത്തെ രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനാക്കി.

ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഫാര്‍ക്കുമായി (എഫ്എആര്‍സി) സമാധാനചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. 2012 ആഗസ്റ്റ് 27 നായിരുന്നു ചര്‍ച്ച. മുന്‍ സര്‍ക്കാരുകള്‍ക്കും നേതാക്കള്‍ക്കും പറ്റിയ പിഴവ് സമാധാന ചര്‍ച്ചകളുടെ വേളയില്‍ ഗറില്ലകള്‍ക്കെതിരെയുള്ള നടപടികള്‍ നിര്‍ത്തിയതായിരുന്നുവെന്ന് സാന്റോസ് തിരിച്ചറിഞ്ഞു. ചര്‍ച്ചയും പ്രതിരോധവും ഒരേ സമയം അദ്ദേഹം നടത്തി.

സ്വരാജ്യത്തും ലോകമാകെയും സമാധാനം സാധ്യമാക്കാനുള്ള പരിശ്രമങ്ങള്‍ക്ക് 2012 ല്‍, ഷാലോം സമ്മാനത്തിന് അര്‍ഹനായി. ലോക ജൂതകോണ്‍ഗ്രസിന്റെ ഭാഗമായ ലാറ്റിന്‍ അമേരിക്കന്‍ ശാഖയില്‍നിന്ന് സാമ്മാനം വാങ്ങുമ്പോള്‍, സാന്റോസ് പറഞ്ഞു: ”ഇവിടെയും, അവിടെ ഇസ്രായേലിലുമുള്ള ജനങ്ങള്‍ പതിറ്റാണ്ടുകളായി സമാധാനം കാംക്ഷിക്കുന്നവരാണ്.”

ഇക്കഴിഞ്ഞ സപ്തംബറിലാണ് ഫാര്‍ക്കുമായുള്ള സമ്പൂര്‍ണ്ണ സമാധാന കരാര്‍ പ്രഖ്യാപിച്ചതും ഒപ്പുവെച്ചതും.

ഒപ്പിടല്‍ ചടങ്ങില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, യുഎസ് ആഭ്യന്തര സെക്രട്ടറി ജോണ്‍ കെറി, ശ്രീ ശ്രീ രവിശങ്കര്‍, വത്തിക്കാന്‍ ആഭ്യന്തര സെക്രട്ടറി പീത്രോ പരോളിന്‍, ക്യൂബ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ തുടങ്ങി ലോകനേതാക്കള്‍ പങ്കെടുത്തു. കരാര്‍ പ്രകാരം ഗറില്ലാ സംഘടനയുടെ ഉപരോധങ്ങള്‍ നീക്കി, ഫാര്‍ക്കിനെ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന് അനുവദിച്ചു. അവര്‍ക്ക് 2018 ലെ പ്രസിഡന്റ്, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാം.

1964 മുതല്‍ നടന്നിട്ടുള്ള കൊളംബിയന്‍ ആഭ്യന്തരയുദ്ധത്തില്‍ രണ്ടര ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. അരലക്ഷത്തോളം പേരെ കാണാതായി. 68 ലക്ഷം പേരാണ് നാടുവിട്ടത്.

കരാര്‍ തിരികെകൊണ്ടുവന്നത് രാജ്യത്തിന്റെയും ജനതയുടെയും മാത്രം സമാധാനമല്ലായിരുന്നു, ലോക സമാധാനമായിരുന്നു. അതാണ് നോബല്‍ സമ്മാനത്തിന് ഹുവാന്‍ മാനുവല്‍ സാന്റോസിനെ അര്‍ഹനാക്കിയതും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍
India

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

Samskriti

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

പുതിയ വാര്‍ത്തകള്‍

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.