പത്തനാപുരം: സര്‍ക്കാര്‍ സ്‌ക്കൂളിന്റെ മതിലും ഗേറ്റും പൊളിച്ച സംഭവത്തിലെ കരാറുകാരന്‍ പോലീസില്‍ കീഴടങ്ങി.ആവണീശ്വരം ആലപ്പാട്ട് വീട്ടില്‍ നൂറുല്‍ ഹസന്‍(38) (ഷെഫീക്ക്) ആണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങിയത്. ഇന്നലെ രാവിലെ 11ന് കുന്നിക്കോട് സ്‌റ്റേഷനിലെത്തിയ കരാറുകാരന്‍ എസ്‌ഐ ഫറോസിന് മുന്നിലാണ് കീഴടങ്ങിയത്. കുന്നിക്കോട് ഗവ.എല്‍പി സ്‌കൂളിലിന്റെ പത്തനാപുരം വാളകം ശബരി ബൈപാസിനു സമീപത്ത് പൂന്തോട്ടം നിര്‍മ്മിക്കാനായി ശതാബ്ദി സ്മാരകഗേറ്റ് പൊളിക്കുകയായിരുന്നു.
കരുനാഗപ്പളളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാച്ചാജി ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പാടാക്കിയ കരാറുകാരന്‍ അനുവാദം ലഭിക്കുന്നതിന് മുന്‍പ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കൂളിലെ ശതാബ്തി സ്മാരകഗേറ്റ് പൊളിക്കുകയായിരുന്നു. അനുമതിയില്ലാതെ പൊതുമുതല്‍ നശിപ്പിച്ചതിന് പോലീസിലും വിദ്യാഭ്യാസവകുപ്പിലും സ്‌കൂള്‍ പ്രധാനാധ്യാപിക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സ്‌കൂളിനു സമീപത്തെ സ്വകാര്യ ബാറുകാരെ സഹായിക്കാന്‍ വേണ്ടിയായിരുന്നു ചാച്ചാജി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രധാന കവാടം പൊളിച്ചുമാറ്റിയുളള പൂന്തോട്ട നിര്‍മ്മാണമെന്ന് കീഴടങ്ങിയ കരാറുകാരന്‍ പോലീസിന് മൊഴി നല്‍കിയത്രെ. പുനലൂര്‍ മൂന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഉപാധികളോടെ ജാമ്യത്തില്‍ വിട്ടയച്ചു.
















