എഴുകോണ്‍: കരീപ്രയില്‍ സിപിഎം നേതാവിനെ തോല്‍പിച്ച ബിജെപി അംഗത്തിന്റെ പേര് ഒഴിവാക്കി ശിലാഫലകം. പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്ഘാടനം മാറ്റി വച്ചു.
വാക്കനാട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ജില്ലാപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ചിലവില്‍ പണികഴിപ്പിച്ച പ്രധാന കവാടത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ശിലാഫലകത്തില്‍ പേര് വയ്‌ക്കാതെ വാര്‍ഡ് മെമ്പറെ അപമാനിക്കാന്‍ ശ്രമം നടന്നത്. ബിജെപി പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ നടത്താനിരുന്ന ഉദ്ഘാടനം മാറ്റിവച്ചു. വാര്‍ഡംഗം പ്രദീപിന്റെ പേരാണ് ഒഴിവാക്കിയത്. ഇവിടുത്തെ പിടിഎ പ്രസിഡന്റും സിപിഎം നെടുവത്തൂര്‍ ഏരിയ കമ്മറ്റിഅംഗവുമായ എം.എസ്.ശ്രീകുമാറായിരുന്നു വാര്‍ഡ് തെരഞ്ഞെടുപ്പില്‍ പ്രദീപിന്റെ പ്രധാന എതിരാളി. തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ മുതല്‍ പ്രദീപിനെതിരെ പല ഗൂഢനീക്കങ്ങളും ഇയാള്‍ നടത്തിയിരുന്നു. കവാടത്തിന്റെ ഉദ്ഘാടം തീരുമാനിച്ച് ശിലാഫലകം സ്ഥാപിക്കാന്‍ കൊണ്ടുവന്നപ്പോള്‍ പിറ്റിഎ പ്രസിഡന്റിന്റെ പേര് സഹിതം ഉണ്ട്. ജില്ലാപഞ്ചായത്തിന്റെ പരിപാടിയില്‍ പ്രോട്ടോകോള്‍ പ്രകാരം പ്രധാന സ്ഥാനത്ത് വരേണ്ട വാര്‍ഡംഗത്തിന്റെ പേര് മാത്രം ഇല്ല. സംഭവം വിവാദമായതോടെ ബിജെപി പ്രവര്‍ത്തകര്‍ മണ്ഡലം പ്രസിഡന്റ് സി.വിജയകുമാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി സ്‌കൂളിലെത്തി. ഇതോടെ ജില്ലാ പഞ്ചായത്ത് ഇടപെട്ട് ഉദ്ഘാടനം മാറ്റിവച്ചു.
കരീപ്രയില്‍ അടുത്തകാലത്ത് ബിജെപി നടത്തുന്ന മുന്നേറ്റത്തില്‍ ഭയപ്പെട്ട് സിപിഎം അക്രമം ഉള്‍പ്പെടെ അഴിച്ചുവിട്ട് സ്ഥലത്ത് ഭീകരാവസ്ഥ സൃഷ്ടിച്ചിരുന്നു. രണ്ട് വാര്‍ഡുകളില്‍ ബിജെപി ജയിച്ചതോടെ ഏത് മാര്‍ഗത്തിലും ബിജെപിയെ താറടിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. ജനപ്രതിനിധിയെ ഒഴിവാക്കി വികസനകാര്യത്തില്‍ രാഷ്‌ട്രീയം കലര്‍ത്താനുള്ള സിപിഎം നീക്കത്തെ ബഹുജനങ്ങളൈ അണിനിരത്തി പ്രതിരോധിക്കുമെന്ന് സി.വിജയകുമാര്‍ പറഞ്ഞു. ജില്ലയിലെ തന്നെ മികച്ച സ്‌കൂളായിരുന്ന ഇവിടെ അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഏര്‍പ്പെടുത്താന്‍ ശ്രമിക്കാതെ രാഷ്‌ട്രീയം കളിക്കുന്ന സിപിഎം നിലപാട് പൊതുജനം തിരിച്ചറിഞ്ഞതായി അദ്ദേഹം പറഞ്ഞു. നേതാക്കളായ കരീപ്ര ബിജു, വാര്‍ഡംഗം പ്രദീപ്,മണികണ്ഠന്‍പിള്ള, അജയകുമാര്‍, ഷൈന്‍, അജിത്ത്, മധുസൂദനന്‍പിള്ള എന്നിവര്‍ നേതൃത്വം നല്‍കി.
















