ന്യൂദല്‍ഹി: ദുരന്ത ലഘൂകരണം സംബന്ധിച്ച ഏഷ്യന്‍മന്ത്രിതല സമ്മേളനം (എ.എം.സി.ഡി.ആര്‍.ആര്‍) അടുത്തമാസം 3 മുതല്‍ 5 വരെ ന്യൂദല്‍ഹിയില്‍ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇത് രണ്ടാം തവണയാണ് ഈ സമ്മേളനം ഇന്ത്യയില്‍ നടക്കുന്നത്.
2015 മാര്‍ച്ചില്‍ ജപ്പാനിലെ സെന്‍ഡായില്‍ നടന്ന ദുരന്ത നിവാരണം സംബന്ധിച്ച ഐക്യരാഷ്‌ട്ര ഉച്ചകോടി അംഗീകരിച്ച സെന്‍ഡായി ദുരന്ത ലഘൂകരണ ചട്ടക്കൂടിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമ്മേളനം ചര്‍ച്ചചെയ്യും.
















