ന്യൂദല്‍ഹി: യുപിഎ ഭരണ കാലത്ത് സൈന്യം മിന്നലാക്രമണം നടത്തിയെന്ന കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം തള്ളി മുന്‍ ഡിജിഎംഒ. ഇപ്പോഴുണ്ടായത് പോലുള്ള മിന്നലാക്രമണം മുന്‍പ് സൈന്യം നടത്തിയിട്ടില്ലെന്ന് സൈനിക നടപടികള്‍ക്കുള്ള ഡയറക്ടര്‍ ജനറല്‍ (റിട്ട.) വിനോദ് ഭാട്ടിയ പറഞ്ഞു.
”ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് സൈന്യം നേരത്തെ പദ്ധതിയിട്ടിട്ടുണ്ട്. നടപ്പിലാക്കിയില്ല. മുന്നൊരുക്കം നടത്തുന്നതും ആക്രമണം നടപ്പാക്കുന്നതും രണ്ടാണ്,” അദ്ദേഹം ചൂണ്ടിക്കാട്ടി.
സൈന്യത്തെ വിശ്വാസമില്ലാത്തതിനാലാണോ ചിലര്‍ തെളിവ് ആവശ്യപ്പെടുന്നതെന്നും ഭാട്ടിയ ചോദിച്ചു. സ്വന്തം സൈന്യത്തെ വിശ്വാസമില്ലാത്തത് ദു:ഖകരമാണ്.
സൈന്യത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടരുത്. സംശയമുള്ളവര്‍ക്ക് തെളിവ് നല്‍കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
















