കട്ടപ്പന: ഡ്യൂട്ടിക്കിടെ അഡീ. എസ്‌ഐയെ ദേഹോപദ്രവം ഏല്‍പ്പിച്ച സംഭവത്തില്‍ പ്രതി റിമാന്‍ഡില്‍. കട്ടപ്പന സുവര്‍ണഗിരി വെട്ടുകല്ലാംകുഴിയില്‍ ടോമി തോമസി (45)നെയാണ് കഴിഞ്ഞ ദിവസം രാത്രി പോലീസ് പിടിയിലായത്.
സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ; ബുധനാഴ്ച രാത്രി 8 മണിയോടെ കട്ടപ്പന ബിവറേജസ് ജങ്ഷനിലുള്ള ബിവറേജസ് ഔട്ട്‌ലറ്റില്‍ ബഹളമെന്ന് ഫോണ്‍കോള്‍ വന്നതിനെ തുടര്‍ന്നാണ് ഗ്രേഡ് അഡീ. എസ്‌ഐ ജേക്കബ് കുരുവിളയുടെ നേതൃത്വത്തില്‍ നാലംഗ പോലീസ് സംഘം സ്ഥലത്തെത്തുന്നത്. ബഹളമുണ്ടാക്കിയ ടോമിയെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ എസ്‌ഐയെ ആക്രമിക്കുന്നത്. കഴുത്തിന് പിടിച്ച ശേഷം ഷര്‍ട്ട് വലിച്ച് കീറുകയായിരുന്നു. തള്ളി മറിച്ച് വീഴിക്കുകയും ചെയ്തു.
പോലീസുകാര്‍ ഓടിയെത്തി ടോമിയെ മാറ്റാന്‍ ശ്രമിച്ചെങ്കിലും മദ്യലഹരിയില്‍ കൂടുതല്‍ ആക്രമാസക്തനാകുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തിയാണ് പ്രതിയെ പിടികൂടിയത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പൊതു സ്ഥലത്ത് ബഹളമുണ്ടാക്കിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. പരിക്കേറ്റ എസ്‌ഐ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. മദ്യപാനികള്‍ പൊതുജനങ്ങള്‍ക്ക് ശല്യമാകുന്നതായും നാട്ടുകാര്‍ പരാതി പറയുന്നുണ്ട്.
















