കൊല്ലം: കാഷ്യു എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (സെപ്‌സി) ചെയര്‍മാനായി പി.സുന്ദരന്‍ (ശ്രീലക്ഷ്മി ക്യാഷ്യു കമ്പനി, കൊല്ലം) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഡോ.ആര്‍.കെ.ഭൂതേഷ് (കൈരളി എക്‌സ്‌പോര്‍ട്ട്‌സ്, കൊല്ലം) ആണ് വൈസ് ചെയര്‍മാന്‍. ഡോ.നൂര്‍അബ്ദുള്‍, എം.രാമകൃഷ്ണന്‍, സതീഷ്‌കുമാര്‍ എന്‍, യോഹന്നാന്‍.സി എന്നിവരാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭരണനിര്‍വഹണ സമിതി അംഗങ്ങള്‍. സതീഷ്‌നായര്‍, പ്രതാപ്നായര്‍, മുന്‍ ചെയര്‍മാന്‍മാരായ ടി.കെ.എസ്.എച്ച്.മുസലിയാര്‍, വാള്‍ട്ടര്‍ ഡിസൂസ, കൗണ്‍സില്‍ ഉപദേഷ്ടാവ് ശശിവര്‍മ്മ, ജോയിന്റ് ഡയറക്ടര്‍ രാജ്‌മോഹന്‍ എന്നിവരും പങ്കെടുത്തു.
















