കൊല്ലം: വെള്ളിമണില്‍ ക്രൂരമായി സിപിഎമ്മുകാര്‍ വെട്ടിപരിക്കേല്‍പ്പിക്കുകയും ഭരണസ്വാധീനം ഉപയോഗിച്ച് വധശ്രമ കേസില്‍ പ്രതിയാക്കുകയും ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകന് ഉണ്ണികൃഷ്ണന് ജാമ്യം. ഇന്നലെയാണ് കോടതി ജാമ്യം അനുവദിച്ചത്. ആഴ്ചകള്‍ക്ക് മുമ്പ് കുണ്ടറ വെള്ളിമണിലാണ് ഉണ്ണികൃഷ്ണനെ സിപിഎമ്മുകാര്‍ അക്രമിച്ചത്. ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി തിരികെ വരുന്നതിനിടെ സിപിഎമ്മുകാര്‍ ഉണ്ണികൃഷ്ണനെ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. ക്രൂരമായ പരിക്കേറ്റ ഇയാളെ പോലീസെത്തിയാണ് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചത്.
എന്നാല്‍ സിപിഎമ്മുകാരെ ആക്രമിച്ചുവെന്ന കുറ്റം ചുമത്തി കുണ്ടറ പോലീസ് കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ നിന്നും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉണ്ണികൃഷ്ണനെ അവിടെ എത്തി ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ ഇയാളെ റിമാന്റു ചെയ്തു. എന്നാല്‍ ഇന്നലെ കോടതിയില്‍ ജാമ്യപേക്ഷ പരിഗണിക്കവെ ഉണ്ണികൃഷ്ണന് വേണ്ടി കോടതിയില്‍ ഹാജരായ അഡ്വ. കല്ലൂര്‍ കൈലാസ് നാഥ് കോടതിയെ നിജസ്ഥിതി ബോധ്യപ്പെടുത്തി. സിപിഎമ്മുകാരനെ അക്രമിച്ചുവെന്ന പരാതിയില്‍ ആദ്യ എഫ്‌ഐആറിലെ, എഫ്‌ഐഎസിലോ ഉണ്ണികൃഷ്ണന്‍ പ്രതിയായിരുന്നില്ല. പിന്നീട് രാഷ്‌ട്രീയ ഉദ്ദേശത്തോടെ ഇയാളെ പോലീസ് പ്രതിയാക്കുകയായിരുന്നുവെന്ന് വാദിച്ചു. പ്രതിഭാഗത്തിന്റെയും പ്രോസീക്യൂഷന്റെയും വാദം കേട്ട കോടതി ഉണ്ണികൃഷ്ണന് ജാമ്യം അനുവദിക്കുകയായിരുന്നു. ബിജെപി ലീഗല്‍ സെല്‍ കണ്‍വീനര്‍ കൂടിയാണ് കൈലാസ്‌നാഥ്.
















