ന്യൂദല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തിന് ഐപിഎല്‍ സാമ്പത്തിക ഇടപാടുമായുള്ള ബന്ധം അന്വേഷിക്കാന്‍ ആവശ്യം. സുനന്ദക്ക് ഓഹരി പങ്കാളിത്തം ഉണ്ടായിരുന്ന ഐപിഎല്‍ ടീം, കൊച്ചി ടസ്‌ക്കേഴ്‌സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റെ് തീരുമാനമെടുത്തിട്ടില്ല.
വിദേശ നാണയ വിനിമയ ചട്ടമായ ഫെമ പ്രകാരം അന്വേഷണം നടത്തണമോ എന്നാണ് തീരുമാനമാകാത്തത്. ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദയുടെ മരണത്തിന് ഐപിഎല്‍ ബന്ധം നേരത്തേ ആരോപിക്കപ്പെട്ടിരുന്നു.
സുനന്ദയുടെ മരണം അന്വേഷിക്കുന്ന ദല്‍ഹി പോലീസ് അവരുടെ ആന്തരാവയവ ഭാഗങ്ങള്‍ അമേരിക്കയില്‍ എഫ്ബിഐ രാസപരിശോധന ലാബില്‍ അയച്ചിരുന്നു. തുടര്‍ നടപടികള്‍ക്ക് എഫ്ബിഐയുടെ രാസപരിശോധനയുടെ വിശദാംശങ്ങള്‍ കാക്കുകയാണ്.
















