മുംബൈ: യുഎസ് പൗരന്മാരെ കബളിപ്പിച്ച് പണം തട്ടിയ മഹാരാഷ്‌ട്ര, താനെ എന്നീ ജില്ലകളിലെ കോള്‍ സെന്ററുകളിലെ 500 ജീവനക്കാരെ അറസ്റ്റ് ചെയ്തു. യുഎസ് നികുതി ഉദ്യോഗസ്ഥരെന്ന പേരില്‍ വ്യാപകമായി പണം തട്ടിയെടുത്തതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.
ഫോണ്‍ വഴി യുഎസ് പൗരന്മാരുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇത്തരത്തില്‍ ചോര്‍ത്തി, പ്രതിദിനം ഒരു കോടി രൂപയാണ് ഇവര്‍ മോഷ്ടിച്ചത്. അറസ്റ്റ് ചെയ്തവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഓരോ മോഷണത്തിനും അമേരിക്കയിലെ ഏജന്റിന് 30 ശതമാനം വീതം കമ്മീഷന്‍ കൈമാറുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.
അതേസമയം അഹമ്മദാബാദ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘമാണ് ഈ പണം വെട്ടിപ്പിനു പിന്നിലെന്ന് പോലീസിന് സംശയമുണ്ടെന്ന് താനെ റൂറല്‍ പോലീസ് സൂപ്രണ്ടന്റ് ഡോ. മഹേഷ് പാട്ടീല്‍ പറഞ്ഞു. ഐപിസി സെക്ഷന്‍ സാങ്കേതിക വിദ്യ നിയമം 2000 പ്രകാരം കുറ്റവാളികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
















