ചണ്ഡീഗഡ്: തിരിച്ചടിക്കു മറുപടിയായി പാക്കിസ്ഥാന്‍ ഭീകരാക്രമണം അഴിച്ചുവിടുമെന്ന ആശങ്ക കനത്തു. ഇതേത്തുടര്‍ന്ന് അതിര്‍ത്തി മേഖലകളില്‍ നിന്ന് ജനങ്ങളെ വ്യാപകമായി ഒഴിപ്പിക്കുകയാണ്.
പഞ്ചാബ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ നിന്ന് ആയിരങ്ങള്‍ ഇതിനകം ഒഴിഞ്ഞുകഴിഞ്ഞു. ചിലര്‍ ബന്ധുവീടുകളില്‍ ചേക്കേറി. ബാക്കിയുള്ളവര്‍ ക്യാമ്പുകളിലാണ്. ഇവിടങ്ങളില്‍ ഭക്ഷണം, ചികില്‍സ തുടങ്ങിയവയെല്ലാം നല്‍കുന്നുണ്ട്. ജമ്മുകശ്മീരിലെ അഖനൂരിലെ രാജ്പുരയിലുള്ളവര്‍ ജമ്മുവിലെ ഒരു സ്‌കൂളിലാണ് കഴിയുന്നത്.
















