മറയൂര്‍: സമ്പൂര്‍ണ്ണ ഒഡിഎഫ് പദ്ധതിയുടെ ഭാഗമായി മറയൂര്‍, കാന്തല്ലൂര്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ആര്‍ഡിഒ സന്ദര്‍ശനം നടത്തി. ഇന്നലെ രാവിലെയാണ് ആര്‍ഡിഒ ശ്രീറാം മേഖലയിലെത്തിയത്. കാന്തല്ലൂരില്‍ അഞ്ചോളം ഇടങ്ങളില്‍ പദ്ധതികള്‍ മുടങ്ങി കിടന്നതിന് ആര്‍ഡിഒയുടെ സന്ദര്‍ശനത്തോടെ പുതുജീവനേകി.
15നകം പദ്ധതികള്‍ തീര്‍ക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പുത്തൂരില്‍ സ്ഥലം ലഭ്യമല്ലാത്തത് പദ്ധതിയെ സാരമായി ബാധിച്ചിരുന്നു. ആറ്റു പുറമ്പോക്കിലാണ് 5 ശൗചാലയം നിര്‍മ്മിക്കാന്‍ നീക്കം നടത്തിയിരുന്നത്. ഇത് പിന്നീട് ചിലര്‍ തടസ്സപെടുത്തുകയായിരുന്നു. ഇവിടെ തന്നെ പണി പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇങ്ങോട്ട് രണ്ട് വശത്ത് നിന്നും വഴി തുറന്ന് നല്‍കാനും നിര്‍ദ്ദേശമുണ്ട്. പാറക്കെട്ടുകള്‍ നിറഞ്ഞതും വനത്തിനുള്ളിലായതുമായ കുടികളിലും പ്രത്യേക സംവിധാനത്തിലൂടെ ശൗചാലയം നിര്‍മ്മിക്കാനുള്ള നീക്കം ദ്രുതഗതിയിലാക്കി. കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി റാണിയുടെ നേതൃത്വത്തിലാണ് പഞ്ചായത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്
















