കൊല്ലം: കടലിലെ സ്വാഭാവിക ആവാസവ്യവസ്ഥയ്‌ക്ക് കോട്ടം തട്ടുന്ന രീതിയില്‍ കൃത്രിമ പാരുകള്‍ നിക്ഷേപിച്ചുള്ള മത്സ്യബന്ധനം കര്‍ശനമായി നിരോധിച്ചതായി ഫിഷഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി ടി. സുരേഷ്‌കുമാര്‍ അറിയിച്ചു.
പാരുകള്‍ കേന്ദ്രീകരിച്ചുള്ള മത്സ്യബന്ധനംമൂലം കടലിന്റെ സന്തുലിതാവസ്ഥ തകരുകയും വാണിജ്യ പ്രാധാന്യമുള്ള നിരവധി മത്സ്യക്കുഞ്ഞുങ്ങളുടെ വംശനാശ ഭീഷണിക്ക് കാരണമാവുകയും ചെയ്യുന്നു. ഇത്തരം അശാസ്ത്രീയ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ച് പിഴ ഈടാക്കുകയും മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വവും വള്ളങ്ങളുടെ ലൈസന്‍സും റദ്ദാക്കുകയും ചെയ്യും.
















