കൊട്ടാരക്കര: ശബരിമലക്കെതിരെ ചൂണ്ടുന്ന വിരല്‍ മടക്കാനുള്ള ശേഷി അയ്യപ്പഭക്തര്‍ക്കും ഹിന്ദുസംഘടനകള്‍ക്കുമുണ്ടന്ന് പിണറായി സര്‍ക്കാര്‍ മനസിലാക്കണമെന്ന് ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ സി.കെ.ചന്ദ്രബാബു പറഞ്ഞു.
കൊട്ടാരക്കര പുലമണില്‍ കേരളസര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധതക്ക് എതിരെയുള്ള സായാഹ്നധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല ഭണ്ഡാരത്തില്‍ വീഴുന്ന കോടികള്‍ എങ്ങനെ കൈക്കലാക്കാമെന്നാണ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ആലോചിക്കുന്നത്. അതാണ് ശബരിമലയെ നിരന്തരം വിവാദത്തില്‍ നിര്‍ത്തി മുതലെടുപ്പിന് നീക്കം നടത്തുന്നത്. എന്തുകൊണ്ടാണ് ഹിന്ദുവിന്റെ സംസ്‌കാരത്തിന് നേരെ മാത്രം സര്‍ക്കാരിന്റേയും സിപിഎമ്മിന്റേയും ഭാഗത്ത് നിന്ന് പ്രതികരണങ്ങള്‍ ഉണ്ടാകുന്നത്. മദര്‍ തെരേസയുടെ വിശുദ്ധചടങ്ങിലേക്ക് സര്‍ക്കാര്‍ പ്രതിനിധിയെ, അതും കൃസ്ത്യാനിയെ തന്നെ അയച്ചവര്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഹിന്ദു ആചാരങ്ങളില്‍ കൈകടത്തുന്നത് എങ്ങനെ ശരിയാകും. പത്മനാഭസ്വാമിക്ഷേത്രത്തിലെ നവരാത്രി എഴുന്നെള്ളത്തിനുള്ള കേരളപോലീസിന്റെ അകമ്പടി പിന്‍വലിച്ചത് ഒടുവിലത്തെ ഉദാഹരണമാണ്.
ക്ഷേത്രങ്ങളെല്ലാം ആയുധപുരകളാണന്ന് പറയുന്ന മന്ത്രിക്ക് ആ വകുപ്പ് ഭരിക്കാന്‍ യോഗ്യതയില്ലെന്നും രാജിവച്ച് ഒഴിയുകയാണ് വേണ്ടത്. കേരളത്തിലെ ആയുധപുരകള്‍ എവിടെയാണന്ന് എന്‍ഐഎയുടെ അറസ്റ്റോടെ തെളിഞ്ഞിരിക്കുകയാണന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ആര്‍എസ്എസ് ജില്ലാസംഘചാലക് ആര്‍.ദിവാകരന്‍ അധ്യക്ഷനായിരുന്നു. വിവിധ ഹിന്ദുസംഘടനാനേതാക്കളായ വടമണ്‍ സജീഷ്, ബി.അജയകുമാര്‍, കോട്ടാത്തലസുരേഷ്, ആര്‍,രാജേഷ്, രാജഗോപാല്‍, പി.പ്രസന്നന്‍, ശ്രീനിവാസന്‍, രാജേശ്വരിരാജേന്ദ്രന്‍, സി.വിജയകുമാര്‍, ശ്രീരാജ്, അജിത്ത്,വിനേഷ് എന്നിവര്‍ സംസാരിച്ചു.
















