മീററ്റ്: ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ സ്ത്രീധന പീഡന ആരോപണവുമായി സഹോദരന്റെ ഭാര്യ രംഗത്ത്. ഭര്‍ത്താവടക്കം നാല് പേര്‍ക്കെതിരെ ഇവര്‍ കേസ് നല്‍കി.
സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവടക്കമുളള കുടുംബാംഗങ്ങള്‍ തന്നെ അപമാനിച്ചെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. മൂന്ന് മാസം ഗര്‍ഭിണിയായ തന്നോട് കഴിഞ്ഞ മാസം 28ന് രാത്രി വീട്ടില്‍ നിന്നിറങ്ങിപ്പോകാന്‍ നിര്‍ദേശിച്ചു.
അനുസരിക്കാഞ്ഞപ്പോള്‍ നവാസുദ്ദീന്‍ തന്റെ വയറ്റത്ത് തൊഴിച്ചതായും മുസാഫര്‍ നഗറിലെ ബുദ്ഹാന നഗരത്തിലെ പോലീസ് സ്റ്റേഷനില്‍ നല്‍കിയ ഇവരുടെ പരാതിയിലുണ്ട്.
സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയായാലുടന്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ആരോപണം താരം നിഷേധിച്ചു.
സംഭവങ്ങളെല്ലാം സിസിടിവി ക്യാമറയിലുണ്ടെന്നും പോലീസ് സംഭവം അന്വേഷിക്കുകയാണെന്നും നവാസുദ്ദീന്‍ പ്രതികരിച്ചു.
















