പാലക്കാട്: കല്ലേകുളങ്ങര ശ്രീ ഏമൂര്‍ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം കേരളഹൈകോടതി ജഡ്ജി പി.എന്‍.രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ നവീകരണ കലശകമ്മിറ്റി പ്രസിഡന്റെ് ഡി.വി.കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. നവീകരണ കലശകമ്മിറ്റി സെക്രട്ടറി പി.ഉണ്ണികൃഷ്ണന് സ്വാഗതവും പാലക്കാട്ടുശ്ശേരി സേവനസമാജം സെക്രട്ടറി വി.കെ. രാമചന്ദ്രന് ആശംസകള്‍ നേര്‍ന്നു ദേവസ്വം മാനേജര്‍ പി.മോഹനസുന്ദരന്‍ നന്ദിയും പറഞ്ഞു. പാലക്കാട് ശ്രീരാം വായ്പാട്ടും കൊടുന്തരപിള്ളി സുബ്ബരാമന്‍ വയലിനും ചേര്‍ത്തല എസ്.ദിനേഷ് മൃദംഗവും ഇ.എം.ദിപു ഘടവും വായിച്ചു.
ചെര്‍പ്പുളശ്ശേരി: 10 ദിവസത്തെ പുത്തനാല്‍ക്കല്‍ നവരാത്രി സംഗീതോത്സവത്തിനു തിരിതെളിഞ്ഞു. ക്ഷേത്രത്തിലെ ശ്രീദുര്‍ഗ മണ്ഡപത്തില്‍ രാധികാ രാജേന്ദ്രന്റെ പ്രാര്‍ഥനയോടെ ആരംഭിച്ച സംഗീതോത്സവസദസ്സ് പി.കെ.ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇന്ന് ശ്രീരഞ്ജിനി സന്താനഗോപാലന്, അഞ്ചിനു വിഘ്നേഷ് ഈശ്വര്‍, ആറിനു കല്യാണപുരം എസ്.അരവിന്ദ്, ഏഴിന് കടലൂര്‍ ജനനി, എട്ടിനു വിഷ്ണുദേവ് നമ്പൂതിരി, ഒന്‍പതിന് സിക്കിള്‍ ഗുരുചരണ്‍, 10ന് വെച്ചൂര്‍ ശങ്കറിന്റെയും പിന്നീടു മധുരൈ ടി.എന്‍.എസ്.കൃഷ്ണയുടെയും കച്ചേരി എന്നിവ അരങ്ങേറും. 11നു രാവിലെ എട്ടിനു വെള്ളിനേഴി സുബ്രഹ്മണ്യന്റെ കച്ചേരിക്കുശേഷം പഞ്ചരത്നകൃതികളുടെ ആലാപനത്തോടെയാണ് സമാപനം.
മുടപ്പല്ലൂര്‍: അഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ഉത്സവം തുടങ്ങി. 16 ന് സമാപിക്കും. ഹൈക്കോടതി റിട്ട. ചീഫ് ജസ്റ്റിസ് എം.എന്‍. കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്മാന് പി.എം.ചന്ദ്രന് അധ്യക്ഷത വഹിച്ചു.പി.കൃഷ്ണദാസ്, എസ്.സജീവ്, കെ.സരോജിനി, എന്‍.വിഷ്ണു, പി.ഗംഗാധരന് എന്നിവര്‍ പ്രസംഗിച്ചു. ദിവസവും വൈകിട്ട് 5.30 ന് നടതുറക്കും.
പയ്യനെടംന്മകുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം തുടങ്ങി. 11നു സമാപിക്കും. സരസ്വതി പൂജ, വിജയദശമി നാളില്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കല്‍, ആഘോഷങ്ങളോടനുബന്ധിച്ച് നിറമാല, ചുറ്റുവിളക്ക്, നൃത്തം, ആദ്ധ്യാത്മിക പ്രഭാഷണം എന്നിവ നടത്തും.
കോട്ടായി; പുളിനെല്ലി ഇരട്ടക്കുളങ്ങര ഭഗവതി അഞ്ചുമൂര്‍ത്തി ക്ഷേത്രത്തില്‍ നവരാത്രി ഉത്സവം തുടങ്ങി. . നവരാത്രി ഉത്സവം പത്തിനു നടക്കും. വിജയദശമിക്കു എഴുത്തിനിരുത്തലും വാഹന പൂജയുണ്ടാകും. ക്ഷേത്ര ചടങ്ങുകള്‍ക്കു തന്ത്രി മാത്തൂര്‍ അഗ്രഹാരം കണ്ണന്‍സ്വാമി മുഖ്യ കാര്‍മികത്വം വഹിക്കും.
കൂറ്റനാട്: നൊട്ടനാലുക്കല്‍ ഭഗവതിക്ഷേത്രത്തില്‍ നടന്ന എന്‍.ബി.എസ്.എസ് നവരാത്രി സംഗീതോത്സവത്തിന്റെ ഭാഗമായി ഐഡിയ സ്റ്റാര്‍ സിംഗര്‍ ശ്രീനാഥിന്റെ സംഗീതകച്ചേരി നടന്നു. മാഞ്ഞൂര്‍ രഞ്ജിത്ത് (വയലില്‍ ), കെ.ജയകൃഷ്ണന്(മൃദംഗം ), വെളളാറ്റഞ്ഞൂര്‍ ശ്രീജിത്ത് മുഖര്‍ശംഖ്(ഘടം), കലാമണ്ഡലം ഷൈജു,ദിനേശ് തൃപ്രയാര്‍ ( തബല) എന്നിവര്‍ പക്കമേളമൊരുക്കി.മൂന്നാം ദിവസമായ ചൊവ്വാഴ്ച്ച പ്രശസ്ത പിന്നണി ഗായകന് എടപ്പാള്‍ വിശ്വനാഥും ഗന്ധര്‍വ്വസംഗീതത്തില്‍ ഒന്നാം സ്ഥാനക്കാരന് വിനീതും അവതരിപ്പിക്കുന്ന ഗാനതരംഗിണി അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: