കൊട്ടാരക്കര: താലൂക്കില്‍ വ്യവസ്ഥകള്‍ പാലിക്കാതെയുള്ള ഖനനങ്ങള്‍ക്ക് ജിയോളജിവകുപ്പ് അനുമതി നല്‍കുന്നത് പ്രതിഷേധാര്‍ഹമാണന്ന് താലൂക്ക് വികസന സമിതി. പണം കൈപ്പറ്റിയാണ് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുന്നതെന്നും ഇതിനു തെളിവു നല്‍കാമെന്നും അംഗങ്ങള്‍ പറഞ്ഞു. കൊട്ടാരക്കര പട്ടണത്തിലെ ട്രാഫിക് പരിഷ്‌കരണ പുനപരിശോധിക്കണമെന്നും എപിഎല്‍, ബിപിഎല്‍ പട്ടിക തയ്യാറാക്കിയതില്‍ ക്രമക്കേടുണ്ടെന്നും പുന:പരിശോധന വേണമെന്നും ആവശ്യമുയര്‍ന്നു.
പൊതുമരാമത്ത് ഉദ്യോഗസ്ഥരും ജിയോളജി ഉദ്യോഗസ്ഥരും സമിതിയില്‍ പങ്കെടുക്കാത്തതിനെതിരെ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നു. കലാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ്, മദ്യവില്‍പ്പന നടക്കുന്നത് തടയണമെന്നും നിര്‍ത്തിവച്ച പുലമണ്‍ തോട്ടിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ പുനരാരംഭിക്കണമെന്നും ആവശ്യമുയര്‍ന്നു. ഏറെ നാളായി തടസപ്പെട്ട മിനിസിവില്‍സ്റ്റേഷന്‍ നിര്‍മ്മാണം എത്രയും പെട്ടെന്ന് ആരംഭിക്കാന്‍ നടപടി വേണം.
പുത്തൂര്‍ കിഴക്കേചന്തയില്‍ സ്വകാര്യവ്യക്തി മതില്‍ പൊളിച്ചതില്‍ കേസെടുക്കാന്‍ സമിതി പോലീസിനു നിര്‍ദ്ദേശം നല്‍കി. വെളിയം പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലാംലാലിന്റെ അധ്യക്ഷയായിരുന്നു. ജില്ലാപഞ്ചായത്തംഗം സരോജിനി, രാഷ്‌ട്രീയകക്ഷി നേതാക്കളായ പൊടിയന്‍ വര്‍ഗീസ്, ആര്‍.രാജേശേഖരന്‍പിള്ള, ബെന്നി കോട്ടപ്പുറം,സി. വിജയകുമാര്‍, ചന്ദ്രഹാസന്‍,എന്നിവര്‍ പങ്കെടുത്തു.
















