കുന്നംകുളം : നിര്‍മാണം പൂര്‍ത്തിയാകാതെ കിടക്കുന്ന ബസ് സ്റ്റാന്‍ന്റിന്റെ ശാപമോക്ഷം കാത്ത് കുന്നംകുളത്തുകാര്‍. രണ്ടായിരത്തി മൂന്നില്‍ യുഡിഎഫ് ഭരണത്തില്‍ സി.വി ബേബി ചെയര്മാന് ആയിരിക്കുന്ന സമയത്താണ് അഞ്ചരക്കോടി രൂപക്ക് സ്ഥലമെടുത്തത്. എന്നാല്‍ എന്നാല്‍ അമ്പത്തഞ്ചുക്കോടി രൂപക്ക് ടെണ്ടര്‍ ചെയ്ത ബസ് സ്റ്റാന്‍ന്റ് ഇപ്പോഴും സ്വപ്നമായി അവശേഷിക്കുകയാണ്.
നഗരത്തിലെ ഗതാഗത കുരുക്ക് അനുദിനം വര്‍ദ്ധിക്കുമ്പോഴും ഇടുങ്ങിയ ബസ് സ്റ്റാന്ന്റില് ഒരേ സമയം ബസ്സുകള്‍ പാഞ്ഞിരമ്പി വരുമ്പോള്‍ ജനങ്ങള്‍ ജീവനും കൊണ്ടുള്ള നെട്ടോട്ടത്തിലാണ്. കരാറുകാരന് പണി തുടങ്ങിയപ്പോള്‍ സി.വി.ബേബിക്ക് ശേഷം ചെയര്മാന് പദവി പങ്കുവെച്ചു സി.ഐ ഇട്ടിമാത്യു നല്കിയ സ്റ്റോപ്പ് മെമ്മോയില്‍ തുടങ്ങിയ തടസ്സങ്ങളാണ് ഇന്നത്തെ അവസ്ഥക്ക് കാരണമായതെന്നും പറയാം.കാലാവധി പൂര്‍ത്തിയാവും മുന്‍പ് ഈ ഭരണം നഷ്ടപ്പെടുകയും. കോണ്‍ഗ്രസ് വിമതനെ പിന്താങ്ങി ഇടതുപക്ഷം ഭരണം പിടിക്കുകയും നിര്‍ത്തിവെച്ച പണി പുനരാരംഭിക്കാന്‍ കൗണ്‍സില്‍ തീരുമാനിക്കുകയും ചെയ്തു. പക്ഷെ അന്നത്തെ ചെയര്മാന് കമ്മീഷനുവേണ്ടി കരാറുകാരനുമായി തര്‍ക്കമാവുകയും അതിനിടയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.
ഇടതുപക്ഷം അധികാരത്തില്‍ വരികയും ബി .ഒ. ടി അടിസ്ഥാനത്തില്‍ പുനര്‍നിര്‍മ്മാണം നടത്തുവാന്‍ തീരുമാനിക്കുകയും ബി.ജെ.പിയും കോണ്‍ഗ്രസ്സും ആ തീരുമാനത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു.
സിപിഎമ്മിന്റെ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് കൂടിയായിരുന്ന കെ.പി പ്രേമനും ബി.ഒ.ടിയെ എതിര്‍ത്തു എന്നാല്‍ കൗണ്‍സിലില്‍ ഭൂരിപക്ഷം കിട്ടിയ ഭരണസമിതി ബി.ഒ.ടി അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചു . ഇതിനെതിരെ മുന്‍ കരാറുകാരന് മുതല്‍ മുടക്കിയ പണം തിരിച്ചു കിട്ടുന്നതിനു വേണ്ടി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. നാലു വര്‍ഷം കേസുമായി നിര്‍മ്മാണ പ്രവര്‍ത്തനം ഇഴഞ്ഞു നീങ്ങി.
പിന്നീട് മുന്‍ കരാറുകാരനുമായി ഒത്തുതീര്‍പ്പു വ്യവസ്ഥയില്‍ എത്തിച്ചേരുകയും ചെയ്തു. ഇലക്ഷന് പ്രഖ്യാപനത്തിന്റെ അന്ന് കാലത്തു പത്തുമണിക്ക് ബി .ഒ.ടി അടിസ്ഥാനത്തില്‍ പണിയാന്‍ ധാരണയാവുകയും ചെയ്തു .അതുകൊണ്ട് തന്നെ
രണ്ടാമത് ഒരു ഉദ്ഘാടനത്തിനുകൂടി കുന്നംകുളത്തുകാര്‍ സാക്ഷിയായി. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷം ബസ്റ്റാന്റ് നിര്‍മ്മാണം തുടങ്ങിയെന്നു പറഞ്ഞു തിരഞ്ഞെടുപ്പിനെ നേരിട്ടു പക്ഷെ ഭരണം കിട്ടിയില്ല. ബിഒടി വിഷയത്തില്‍ ഉറച്ചു നിന്ന കെ.പി പ്രേമന് ഇടതു ഏകോപന സമിതിക്ക് രൂപം നല്കി. യുഡിഫ് ഏകോപന സമിതി ഭരണം നിലവില്‍ വരികയും അവരുടെ ബി.ഒ.ടി വിരുദ്ധ നിലപാടില്‍ പണികള്‍ നീണ്ടു പോവുകയും ചെയ്തു.
മുന്‍ കരാറുകാരനായ ചന്ദ്രഹാസന്റെ പേരില്‍ സര്‍ക്കാര്‍ നഷ്ടോത്തരവാദിത്വത്തിനു കേസ് ഫയല്‍ ചെയ്യുകയും ചെയ്തു രണ്ട് കേസുകളും തീര്‍ന്നത് കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ കാലത്തായിരുന്നു. നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി ഇതു ഒത്തു തീര്‍പ്പാക്കുകയും പി.പി.പി അടിസ്ഥാനത്തില്‍ നിര്‍മ്മാണം നടത്തുവാന്‍ നിര്‍ദ്ദേശിക്കുകയും മുന്നോട്ട് പോവുകയും ചെയ്തു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: