ഇടുക്കി: കട്ടപ്പന കാഞ്ചിയാറ്റില്‍ ദളിത് വൃദ്ധന്റെ മൃതദേഹത്തോട് പഞ്ചായത്തും റവന്യു ആര്‍ഡിഒയും അനാദരവ് കാട്ടിയെന്നാരോപിച്ച് സിഎസ്ഡിഎസ് ജില്ലാ കമ്മിറ്റി നടത്തിയ ഹര്‍ത്താലില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും അന്യജില്ലക്കാര്‍. വ്യാപക അക്രമണം അഴിച്ച് വിട്ട ഹര്‍ത്താലില്‍ തൊടുപുഴയിലെത്തിവരില്‍ ഭൂരിഭാഗവും ജില്ലയ്‌ക്ക് വെളിയില്‍ നിന്നുള്ളവരായിരുന്നു. ജില്ലയിലെ 20 ഓളം സ്‌റ്റേഷനുകളില്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തു. കോടതി ഉത്തരവ് ലംഘിച്ച് വണ്ടി തടഞ്ഞ അഞ്ഞൂറോളം പേര്‍ക്കെതിരെയാണ് ജില്ലയിലെമ്പാടുമായി കേസ് എടുത്തിരിക്കുന്നത്.
രാവിലെ 6 മുതല്‍ കരിങ്കുന്നത്തും തൊടുപുഴ ടൗണിലും ഇവര്‍ വണ്ടികള്‍ അരമണിക്കൂറോളം തടഞ്ഞിട്ടു. തൊടുപുഴയില്‍ ബസുകളും ഇരുചക്ര വാഹനങ്ങളും തടഞ്ഞ പ്രവര്‍ത്തകര്‍ വ്യാപാര സ്ഥാപനങ്ങളും അടപ്പിച്ചു. ഉച്ചയോടെ ഒരു ബസിന് നേരെ കല്ലേറുണ്ടായി. രാവിലെ ഏഴിനു തൊടുപുഴയില്‍ ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്തി. തുറന്ന കടകള്‍ അടപ്പിച്ചു.
തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷനും, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഹര്‍ത്താലില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രസ്താവന ഇറക്കിയത് ഹര്‍ത്താലനുകൂലികളെ ചൊടിപ്പിച്ചു. ഇന്നലെ ഹര്‍ത്താല്‍ തുടങ്ങുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് തന്നെ സ്ത്രീകളും, പുരുഷന്‍മാരുമടങ്ങുന്ന നിരവധി സംഘടന പ്രവര്‍ത്തകരെ കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ നിന്നും ഹര്‍ത്താലനകൂലികള്‍ എത്തിച്ചു. ഇവരുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ വിവിധ മേഖലകളില്‍ തമ്പടിച്ചതോടെ നഗരത്തില്‍ സംഘര്‍ഷസമാനാമായ അവസ്ഥയാണുണ്ടായത്. പിന്നീട് ഉച്ചതിരിഞ്ഞ് പ്രവര്‍ത്തകര്‍ പോലീസുമായുണ്ടാക്കിയ ധാരണയില്‍ പിരിഞ്ഞ് പോകുകയായിരുന്നു. മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ഓണോത്സവ് പരിപാടി നടക്കുന്ന മേഖലയിലെ കടകള്‍ തുറക്കാന്‍ ഉടമകള്‍ ശ്രമിച്ചതും സംഘര്‍ഷത്തിനു കാരണമായി. ആദ്യം തൊടുപുഴ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റിന്റെ കട തുറന്ന് ഉദ്ഘാടനം നടത്തിയശേഷം മൈക്കില്‍കൂടി അറിയിപ്പ് നല്‍കിയാണ് നഗരത്തിലെ മറ്റ് കടകള്‍ തുറന്നത്. ഹര്‍ത്താല്‍ ജനജീവിതം ഭാഗീകമായി സ്തംഭിപ്പിച്ചപ്പോള്‍ മൂന്നാര്‍, കുമളി, വാഗമണ്‍, പീരുമേട് മേഖലകളിലെത്തിയ സഞ്ചാരികള്‍ വലഞ്ഞു.
















