ചവറ: കെഎംഎംഎല്‍ കമ്പനിയുടെ പ്രവര്‍ത്തനത്താല്‍ മലിനമായ പന്മന പഞ്ചായത്തിലെ 160 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ചവറ കെഎംഎംഎല്‍ ഗസ്റ്റ് ഹൗസില്‍ കൂടിയ യോഗം നടപടിയാകാതെ പിരിഞ്ഞു.
എന്‍.വിജയന്‍പിള്ള എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, ജില്ലാകളക്ടര്‍ ടി.മിത്ര, ഡെപ്യൂട്ടി കളക്ടര്‍ അനു എസ്.നായര്‍, വ്യവസായമന്ത്രിയുടെ അഡീഷണ പ്രൈവറ്റ് സെക്രട്ടറി രാധാകൃഷ്ണന്‍നായര്‍, കെഎംഎംഎല്‍ എം.ഡി ഫെബി വര്‍ഗീസ്, ജി.എം അജയകൃഷ്ണന്‍, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ് കെ. തങ്കമണിപിളള, ജില്ലാ പഞ്ചായത്ത് അംഗം എസ്.ശോഭ, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാലിനി, വൈസ് പ്രസിഡന്റ് ജെ.അനില്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കെ.എ.നിയാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദുസണ്ണി, പി.സുധാകുമാരി, പന്മനഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജേഷ്, സജിത്ത്, അയ്യപ്പന്‍പിള്ള, വിവിധ രാഷ്‌ട്രീയകക്ഷി നേതാക്കളായ ആര്‍. രവീന്ദ്രന്‍, സുരേന്ദ്രന്‍പിളള, ശശിവര്‍ണ്ണന്‍, ഗോപിനാഥ്, ചേനങ്കര ഹരികുമാര്‍, കോലത്ത് വേണുഗോപാല്‍, മാമൂലയില്‍ സേതുകുട്ടന്‍, അനില്‍ പുത്തേഴം, സോമരാജന്‍പിള്ള, അഡ്വ.സി.പി.സുധീഷ്‌കുമാര്‍, കോക്കാട്ട് റഹീം എന്നിവര്‍ പങ്കെടുത്ത ചര്‍പ്പയില്‍ സ്ഥലത്തിന്റെ വിലനിര്‍ണ്ണയത്തില്‍ കളക്ടര്‍ വച്ച റിപ്പോര്‍ട്ടില്‍ റോഡ് അരികിലെ പുരയിടങ്ങള്‍ക്ക് 1,03,750 രൂപയും ഉള്‍പ്രദേശങ്ങളിലെ പുരയിടങ്ങള്‍ക്ക് 87,000 രൂപയും റോഡ് അരികിലുള്ള വയലുകള്‍ക്ക് 60000 രൂപയും ഉള്‍പ്രദേശങ്ങളിലെ വയലുകള്‍ക്ക് 25000 രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നതെന്നാണ് അറിയിച്ചത്. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ ഇതിനെ എതിര്‍ക്കുകയും തങ്ങള്‍ക്ക് ഭൂമിവിലയായി പുരയിടങ്ങള്‍ക്ക് സെന്റിന് നാലു ലക്ഷം രൂപയും വയലുകള്‍ക്ക് രണ്ടുലക്ഷം രൂപയും ലഭിക്കണമെന്ന് ആവശ്യപെടുകയായിരുന്നു. തുടര്‍ന്ന് ചര്‍ച്ചയില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് അറിയിച്ച് കളക്ടര്‍ യോഗം അവസാനിപ്പിക്കുകയായിരുന്നു.
















