പുനലൂര്‍: അര്‍ഹതപ്പെട്ട ബോണസ് നിഷേധിച്ചതിനെതിരെ പുനലൂര്‍ ചാലിയക്കര എവിടി എസ്റ്റേറ്റില്‍ തൊഴിലാളികള്‍ നടത്തിവരുന്ന സമരം ശക്തമാകുന്നു. സംയുക്ത തൊഴിലാളിയുണിയന്റെ നേതൃത്വത്തില്‍ ആരംഭിച്ച അനിശ്ചിതകാല സമരം ഇന്നലെ എട്ടാം ദിവസം പിന്നിട്ടു. സമീപ എസ്റ്റേറ്റുകളില്‍ 18 മുതല്‍ 20 ശതമാനം വരെ ബോണസ് നല്‍കിയപ്പോള്‍ എവിടി എസ്റ്റേറ്റില്‍ 8.33 ശതമാനം മാത്രമേ നല്‍കുവെന്ന മാനേജ്‌മെന്റ് നിലപാടില്‍ പ്രതിഷേധിച്ചാണ് ട്രേഡ് യൂണിയനുകള്‍ അനിശ്ചിതകാല സമരത്തിലേക്ക് ഇറങ്ങിയത്. കഴിഞ്ഞ ദിവസം തൊഴിലാളികള്‍ എസ്റ്റേറ്റിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.
















