ന്യൂദൽഹി: പഞ്ചാബിന്റെ അതിർത്തി പ്രദേശങ്ങളിൽ ഭാരത സൈന്യത്തിനും സ്ത്രീകൾക്കുമെതിരെ അസഭ്യം ആലേഖനം ചെയ്ത ബലൂണുകൾ സുരക്ഷാ സേന കണ്ടെടുത്തു. പഞ്ചാബ് പാക് അതിർത്തിയിലുള്ള സുരക്ഷാ സേനയുടെ വിവിധ ഔട്ട് പോസ്റ്റുകളിലാണ് നാൽപതോളം ബലൂണുകൾ കണ്ടെത്തിയത്.
ഫെറോസ്പുർ, പത്താന്കോട്ട്, അമൃത്‌സർ എന്നിവടങ്ങളിൽ നിന്നുമാണ് പ്രധാനമായും ബലൂണുകൾ ലഭിച്ചത്. ഉറുദുവിലുള്ള സന്ദേശങ്ങളിൽ പാക് സൈന്യത്തെ പരീക്ഷിക്കാനുള്ള ധൈര്യം പ്രധാനമന്ത്രി നരേന്ദ്രമോദിക്കുണ്ടോ എന്നതടക്കമുള്ള പരാമർശങ്ങളുമുണ്ട്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അതിർത്തി പ്രദേശങ്ങളിലെ സുരക്ഷ ശക്തമാക്കിയെന്നും സേന അറിയിച്ചു.
















