Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇനി കളിച്ചാല്‍, പോസ്റ്റ്‌മോര്‍ട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 08:57 pm IST
in Vicharam

ഉറി ആക്രമണശേഷം അങ്ങേയറ്റം വഷളായിരുന്നു ഭാരത പാക് ബന്ധങ്ങള്‍. പലസ്തീന്‍ മാതൃകയില്‍ കശ്മീരില്‍ കുഴപ്പങ്ങളുണ്ടാക്കി എല്ലാറ്റിനും കാരണം ഭാരതമാണ് എന്ന് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ ഇപ്പോള്‍ നേരിടേണ്ടി വന്നിരിക്കുന്നത് 1971ലെ യുദ്ധപരാജയത്തിന് ശേഷമുള്ള ഏറ്റവും വലിയ നാണക്കേടാണ്. ഒരീച്ചപോലുമറിയാതെ ഭാരത സൈന്യം ഹെലിക്കോപ്റ്ററുകളില്‍ കശ്മീരിലെ നിയന്ത്രണരേഖ കടന്ന് ഭാരതത്തിനെതിരെ പോരാടാന്‍ തയ്യാറായി നില്‍ക്കുന്ന ഭീകരവാദികളുടെ ക്യാമ്പുകളെ ആക്രമിച്ചുകഴിഞ്ഞു. ആക്രമണം തുടങ്ങിയശേഷം അറിഞ്ഞെത്തിയ പാക് പട്ടാളക്കാര്‍ ഭാരതസൈന്യത്തിന്റെ ആക്രമണത്തിനിരയായി. രണ്ട് പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ക്ക് ഭാരത സൈന്യത്തിന്റെ രുദ്രാവതാരത്തെ കണ്ടുനില്‍ക്കാന്‍ മാത്രമേ പറ്റിയുള്ളൂ.

നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷവും, സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലും ഭാരതം നടത്തുന്ന ഭീകരവാദികള്‍ക്കെതിരായ രണ്ടാമത്തെ ‘അതിരുകടന്ന’ ആക്രമണമാണ് പാക്ക് അധീന കാശ്മീരില്‍ സംഭവിച്ചത്. ആദ്യത്തേത് കഴിഞ്ഞ വര്‍ഷം ജൂണില്‍ മ്യാന്‍മറില്‍ ആയിരുന്നു. മ്യാന്‍മര്‍ ഭാരതത്തിന്റെ സുഹൃദ് രാഷ്‌ട്രംകൂടിയായിരുന്നതിനാല്‍ ഇപ്പോഴത്തെ ആക്രണമത്തിന് കിട്ടുന്ന ജനശ്രദ്ധയോ ഗൗരവമോ അന്നത്തെ ആക്രമണത്തിന് കിട്ടിയില്ല. ആക്രമണത്തിന് മുന്‍പായാലും അതിനുശേഷമായാലും മ്യാന്‍മറിനോട് കാര്യങ്ങള്‍ വിശദമാക്കേണ്ട ജോലിയേ ഭാരതവിദേശകാര്യവകുപ്പിന് ഉണ്ടായിരുന്നുള്ളൂ. ഇവിടെ അതല്ല. എതിരാളി പാക്കിസ്ഥാനാണ്, ചൈനയുടെ സുഹൃത്താണ്, അമേരിക്കയുടെ വര്‍ഷങ്ങളായുള്ള ബന്ധുവാണ്, ആണവരാജ്യമാണ്, വലിയതോതില്‍ ആയുധസംഭരണം നടത്താന്‍ ശേഷിയുള്ളവരാണ്.

അന്താരാഷ്‌ട്രയുദ്ധതന്ത്രങ്ങളില്‍ ഏറ്റവും ലഘുവായ ആക്രമണ മാര്‍ഗ്ഗം മാത്രമാണ് ഭാരതം ഇപ്പോള്‍ അനുവര്‍ത്തിച്ചിരിക്കുന്നത്. ജനീവാ കണ്‍വെന്‍ഷന്റെ പ്രോട്ടോക്കോള്‍ ഒന്നിലെ 52-ാം വകുപ്പുപ്രകാരം നിര്‍വ്വചിക്കപ്പെട്ടിട്ടുള്ള നടപടിയാണ് ‘ലെജിറ്റിമേറ്റ് മിലിട്ടറി ടാര്‍ഗെറ്റുകളെ’ ലക്ഷ്യംവച്ചുള്ള ഇപ്പോള്‍ നടത്തിയ സര്‍ജിക്കല്‍ സ്‌െ്രെടക്ക് എന്നറിയപ്പെടുന്ന അതിര്‍ത്തി കടന്നുള്ള നിയന്ത്രിതമായ ആക്രമണം. അവിടെ പൗരന്മാര്‍ക്ക് ജീവഹാനി ഉണ്ടാകുന്നില്ല. എതിര്‍വശത്തെ പട്ടാളത്തില്‍പ്പോലും കുറഞ്ഞ തോതിലേ മരണസംഖ്യയുണ്ടാകൂ. ഇപ്പുറത്തും നഷ്ടങ്ങള്‍ സംഭവിക്കില്ല.

അതിര്‍ത്തി കടന്നെത്തുന്ന ഭീകര വാദി ആക്രമണങ്ങളെ നേരിടാന്‍ പലപ്പോഴും അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളിലേ സാധ്യമാകൂ എന്നുവരാം. മ്യാന്‍മര്‍ ഭാരതത്തിനെതിരെ ഭീകരവാദികളെ പരിശീലനം നല്‍കി അയയ്‌ക്കുന്ന രാജ്യമായിരുന്നില്ല. പക്ഷേ, പാകിസ്ഥാന്‍ അങ്ങനെയല്ല. ഇപ്പോള്‍ ഭാരതം, പാക്ക് അധീന കശ്മീരില്‍ കടന്ന് ഭീകര വാദികളെ കൊന്നപ്പോള്‍ പാക്കിസ്ഥാന്‍ പതിച്ചിരിക്കുന്നത് ശത്രുവീട്ടില്‍ക്കയറിവന്ന് മക്കളെ കൊല്ലുന്നത് കാണുന്ന അച്ഛന്റെ അവസ്ഥയിലാണ്. അതിനാല്‍ പാക്കിസ്ഥാന്‍ ഇനി എന്തുചെയ്യും എന്നുള്ളത് ലോകം ഉറ്റുനോക്കുന്നു. ആക്രമണം ഉണ്ടായാല്‍ ഭാരതത്തെ ആണവായുധംകൊണ്ട് ആക്രമിക്കും എന്നുള്ള നിലപാടാണ് പാക്ക് സര്‍ക്കാര്‍ എടുത്തത്. ആ നിലയ്‌ക്ക്, ഭാരത ആക്രമണത്തിന് മറുപടി നല്‍കാനായില്ലെങ്കില്‍ അത് പാക്കിസ്ഥാന് എന്നന്നേക്കും നാണക്കേടായിരിക്കും. പാക്കിസ്ഥാന്റെ മുന്നില്‍ രണ്ടുവഴികളേയുള്ളൂ. ഒന്നുകില്‍ തിരിച്ചടിക്കുക. അല്ലെങ്കില്‍ നാണംകെട്ട് മിണ്ടാതെ മുന്നോട്ടുപോകുക. ഇനി ഒരു സമാധാനസന്ധിയുണ്ടാകുന്നതുപോലും പാക്കിസ്ഥാന് നാണക്കേട് മാത്രമേ സമ്മാനിക്കൂ. അത് സഹിക്കാന്‍ പാക്ക് ഭരണത്തെ നിയന്ത്രിക്കുന്ന ശക്തികള്‍ക്ക് ആകുമോയെന്ന് സംശയമാണ്.

ഇൗ ഘട്ടത്തില്‍ പാക്കിസ്ഥാന്‍ ആക്രമണവഴി തെരഞ്ഞെടുക്കുമെന്ന് ഒറ്റയടിക്ക് പറയാമെങ്കിലും അതിനുള്ള ശേഷി പാക്കിസ്ഥാന് ഉണ്ടോയെന്നത് സംശയകരമാണ്. ഈയിടെ പാക്ക് സര്‍ക്കാറിന് സൈന്യം നല്‍കിയ സ്ഥിതിവിവരക്കണക്കുകള്‍പോലും സൂചിപ്പിക്കുന്നത്, പാക്കിസ്ഥാന് ഭാരതത്തോട് ഏറ്റുമുട്ടാനും ഭാരതത്തെ ആക്രമിക്കാനുമുള്ള പ്രഹരശേഷി ഇല്ലെന്നുതന്നെയാണ്.

വലിയതോതില്‍ യുദ്ധമുണ്ടായാല്‍ അവിടെ ഏറ്റവും പ്രധാന ശാക്തികവിശകലനം സൈന്യത്തിന്റെ അംഗസംഖ്യ വച്ചുതന്നെയാണ്. നമ്മളെപ്പോലെ പാക്കിസ്ഥാനും മൂന്നു സേനാദലങ്ങള്‍ ആണുള്ളത്- കരസൈന്യം, നാവികസേന, വേ്യാമസേന. പാക്ക് കരസൈന്യത്തിന്റെ അംഗബലം 5,50,000. കൂടാതെ, 50,000 കരുതല്‍ സൈനികരും. അതേസമയം ഭാരതകരസേനയുടെ അംഗബലം പന്ത്രണ്ടരലക്ഷമാണ്. നമ്മുടെ കരുതല്‍ സേനതന്നെ പതിനൊന്നരലക്ഷം അംഗബലമുള്ളതാണ്.

വാജ്‌പേയി ഭരണകാലത്ത് ഭാരത പാക് പ്രശ്‌നങ്ങള്‍ യുദ്ധത്തിന്റെ വക്കിലെത്തിയപ്പോള്‍ ഭാരതം ഒരിക്കല്‍ പൂര്‍ണതോതില്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം നടത്തുകയുണ്ടായി. അന്നവിടെ അഞ്ചുലക്ഷം സൈനികരെ ഭാരതം വിന്യസിച്ചു. പാക്കിസ്ഥാനും അത്രതന്നെ. പക്ഷേ, ഭാരതം വിന്യസിച്ചത് ഭാരതത്തിന്റെ 25% സൈനികരെ മാത്രമാണെങ്കില്‍, പാക്കിസ്ഥാന് അവരുടെ 90% കരസേനയെയും അവിടെ ഇറക്കേണ്ടിവന്നു. ആള്‍ബലത്തില്‍ തീര്‍ത്തും പുറകിലാണ് പാക്കിസ്ഥാന്‍. നമ്മുടെ കരസൈന്യത്തിനുതന്നെ നൂറിലധികം പോര്‍ വിമാനങ്ങളുണ്ട്.

പാക്ക് നാവികസേനയുടെ കാര്യവും സമാനമായ താരതമ്യത്തില്‍ ഒതുക്കേണ്ടി വരുന്നു. ഭാരതത്തിന് 295 പോര്‍ക്കപ്പലുകളും നാവികസേനയുടെതന്നെയായി 251 വിമാനങ്ങളും ഉണ്ടെങ്കില്‍, പാക്കിസ്ഥാന്‍ നാവികസേനയ്‌ക്ക് ആകെയുള്ളത് 63 പോര്‍ക്കപ്പലുകളും 101 വിമാനങ്ങളുമാണ്. 5000 പേരുടെ കരുതല്‍ സേനയടക്കം 35,000 നാവികരാണ് പാക്കിസ്ഥാനുള്ളതെങ്കില്‍ അതിന്റെ ഇരട്ടിയിലധികം പൂര്‍ണസമയനാവികര്‍ ഭാരതത്തിനുണ്ട്. നമുക്കുള്ള രണ്ട് വിമാനവാഹിനികൡ ഒരെണ്ണം മാത്രം മതി പാക്ക് നാവികസേനയെയും കറാച്ചി തുറമുഖത്തെയും ഉപരോധിക്കാന്‍; പാക്ക് നാവികസേന അലങ്കാരത്തിനുപോലുമുതകുന്നതല്ല. ഭാരത നാവികസേന പ്രതിരോധിച്ചാല്‍ പാക്ക് പടക്കപ്പലുകള്‍ക്കു പാക്കിസ്ഥാനിലെ തുറമുഖങ്ങള്‍ വിട്ട് നീങ്ങാനാകില്ല. ഇത്തരം ഭൂമിശാസ്ത്രപരമായ തടസ്സം പാക്ക് നാവികസേന അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ്.

പാക്കിസ്ഥാന്റെ നാവികശേഷിയേക്കാള്‍ മികവ് പാക്ക് വ്യോമസേനയ്‌ക്കാണ് എന്നുപറയേണ്ടിവരും. സമുദ്രാഭിഗമ്യതയിലെ പരിമിതി ആകാശത്തിനില്ലാത്ത തരത്തില്‍ ഭൂമിശാസ്ത്രപരമായ വിശാലത പാക്കിസ്ഥാനുണ്ട്. അറിയപ്പെടുന്ന സജ്ജമായ 17 വ്യോമതാവളങ്ങളാണ് പാക്ക് വ്യോമസേനയ്‌ക്കുള്ളത്. അറിയപ്പെടാത്തവയുമുണ്ടാകും എന്ന് നമുക്കൂഹിക്കാം. 87 സ്‌ക്വാഡ്രണുകള്‍ പാക്ക് വേ്യാമസേനയ്‌ക്കുള്ളതായി കണക്കാക്കപ്പെടുന്നു. പാക്ക് ആക്രമണവിമാനങ്ങളില്‍ പ്രഹരശേഷി ഏറിയവയായി അറിയപ്പെടുന്നവ അമേരിക്ക നല്‍കിയ എഫ് 16 തന്നെ. അവ നല്‍കപ്പെട്ട കാലത്താണെങ്കില്‍ പാക്ക് വ്യോമസേനയുടെ അഭിമാനം തന്നെയായിരുന്നു. ഇപ്പോഴത്തെ അവസ്ഥ അതല്ല.

അമേരിക്കയുമായുള്ള രാഷ്‌ട്രീയസൈനികബന്ധങ്ങള്‍ ഉലഞ്ഞതും, പ്രതിരോധത്തിനുള്ള ബജറ്റ് തുകയും അമേരിക്കന്‍ ധനസഹായവും പലപ്പോഴും ഭീകരവാദത്തെ സഹായിക്കാന്‍ ചെലവഴിച്ചതും ഒക്കെക്കാരണം ഇവ പുതുതായി വാങ്ങാനോ, ഉള്ളവ നവീകരിക്കാനോ പാകിസ്ഥാന് സാധിച്ചിട്ടില്ല. വ്യോമസേനയുടെ മേഖലയില്‍ ശക്തി നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനം തന്നെ ഗവേഷണമാണ്. പാക്കിസ്ഥാന് അത് ഒട്ടുമില്ല. ആക്രമണ വ്യോമയാനങ്ങള്‍ ഗവേഷണത്തിലൂടെ പുതിയവ ഉണ്ടാക്കാനാകാത്ത രാജ്യങ്ങള്‍, അവരുടെ കയ്യിലുള്ള വിമാനങ്ങളെ നവീകരിക്കുകയെങ്കിലും ചെയ്തില്ലെങ്കില്‍ വേ്യാമസേനയുടെ ആക്രമണശേഷി നഷ്ടപ്പെടും. ആധുനികമായ സാങ്കേതികവിദ്യകള്‍ പ്രയോഗിക്കുന്ന എതിരാളികളോട് ഇക്കൂട്ടര്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍, അക്ഷരാര്‍ത്ഥത്തില്‍ അവരുടെ വിമാനങ്ങള്‍ കരിഞ്ഞുവീഴുന്ന ഈയാംപാറ്റകളായി മാറും.

അമേരിക്കയില്‍നിന്ന് സൈനികമായി പാക്കിസ്ഥാനകന്നത് ചൈനയെ കണ്ടുകൊണ്ടായിരുന്നു. അതിനാല്‍ അമേരിക്കന്‍ വിമാനങ്ങള്‍ക്ക് പകരം വിലകുറഞ്ഞ ചൈനീസ് പോര്‍വിമാനങ്ങള്‍ ആണ് പാക്കിസ്ഥാന്‍ വാങ്ങിയത്. പക്ഷേ, ആ വിമാനങ്ങള്‍ വാങ്ങിയ പാക്കിസ്ഥാന്‍ ഇപ്പോള്‍ വെട്ടിലായിക്കഴിഞ്ഞു. കഴിഞ്ഞദിവസം തന്നെ ചൈന നല്‍കിയ ജെ. എഫ്. 17 തണ്ടര്‍ പോര്‍ വിമാനം ഒരെണ്ണം തകര്‍ന്നുവീണു. കടലില്‍ വീണ വിമാനത്തിലെ പൈലറ്റ് റിസ്‌വാനായി ഇപ്പോഴും തെരച്ചില്‍ നടക്കുന്നു. ഈയിനത്തിലെ തകരുന്ന മൂന്നാമത്തെ വിമാനമാണിത്. ഭാരതത്തെ ആക്രമിക്കേണ്ടിവന്നാല്‍ ഏറ്റവുമധികം പാക്കിസ്ഥാന് ആശ്രയിക്കേണ്ടിവരുന്ന പോര്‍വിമാനങ്ങള്‍ എപ്പോള്‍ തകര്‍ന്നുവീഴും എന്നറിയാത്ത ഗതികെട്ട അവസ്ഥയിലാണ്. പാക്ക് വേ്യാമസേനയുടെ 62 % വിമാനങ്ങളും യുദ്ധത്തിനിറങ്ങാന്‍ ശേഷിയുള്ളവയല്ല എന്ന് അവരുടെ വ്യോമസേന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞു.

ഭാരത വേ്യാമസേന അതിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും ശക്തമായ സ്ഥിതിയിലാണ്. നമ്മള്‍ പരാധീനതയനുഭവിക്കുന്നത് പാകിസ്ഥാനെയും ചൈനയെയും ഒരുമിച്ച് നേരിടേണ്ടി വരുന്ന ഒരവസ്ഥയില്‍ മാത്രമായിരിക്കും. പക്ഷേ, പാക്കിസ്ഥാനെ യുദ്ധത്തില്‍ നേരിടുകയെന്നുള്ളത് ഇപ്പോള്‍ ഭാരതത്തിന്റെ വായുസേനക്ക് കുട്ടിക്കളി മാത്രമാണെന്നുള്ളതാണ് പരമാര്‍ത്ഥം. നമ്മുടെ സ്‌ക്വാഡ്രണുകളുടെ കൃത്യമായ എണ്ണം വ്യക്തമല്ല. പക്ഷേ, എണ്ണത്തിലും ശക്തിയിലും നമ്മുടെ പോര്‍വിമാനങ്ങള്‍ അവരെക്കാള്‍ ഏറെ മുന്നിലാണ്. നമ്മുടെ ഏറ്റവും വലിയ ശക്തി റഷ്യന്‍ നിര്‍മ്മിതവും ഭാരത-റഷ്യന്‍ സംയുക്ത സഹകരണത്തില്‍ നിര്‍മ്മിച്ചതുമായ സുഖോയ് പോര്‍ വിമാനങ്ങളും സ്വന്തമായി വികസിപ്പിച്ച തേജസ്സ് വിമാനങ്ങളുമാണ്. ഇവ ഏറ്റവും പുതിയതും, അങ്ങേയറ്റത്തെ പ്രഹരശേഷിയുള്ളവയുമാണ്.

നമ്മള്‍ വാങ്ങുന്നതും വികസിപ്പിക്കുന്നതുമായ മിസൈലുകളും ബോംബുകളും ഘടിപ്പിക്കാന്‍ പര്യാപ്തമായവയും, റഡാറുകള്‍ക്കു പറ്റുന്നവയുമാണ് ഈ വിമാനങ്ങള്‍. 1,50,000 സൈനികരുള്ള നമ്മുടെ വായുസേനയുടെ പക്കല്‍, മിഗ്, മിറാഷ്, ജാഗ്വാര്‍ ഇനങ്ങളില്‍പ്പെട്ട പോര്‍ വിമാനങ്ങളുമുണ്ട്. പ്രധാനപ്പെട്ട അഞ്ച് എയര്‍ കമാന്‍ഡുകളും ട്രെയിനിങ്, മെയിന്റനന്‍സ് കമാന്‍ഡുകളും എല്ലാം ചേര്‍ന്ന് 1700-ലധികം വിമാനങ്ങള്‍ ആണ് നമ്മുടെ പക്കലുള്ളത്. മുന്നൂറെണ്ണം സുഖോയ് തന്നെയാണ്. അമേരിക്കയുടെ പുതിയ എഫ് പതിനാറും, ഫ്രാന്‍സിന്റെ റഫേലും നമ്മുടെ സ്വന്തമാകാന്‍ പോകുന്നതുകൂടാതെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ ഭാരതവും റഷ്യയും സംയുക്തമായി വികസിപ്പിക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍, സമീപ ഭാവിയില്‍ സുഖോയ്, എഫ്16, റഫേല്‍ എന്നീ മൂന്നുതരം വിമാനങ്ങളും സ്വന്തമായുള്ള ഏക രാജ്യമായി ഭാരതം മാറും.

ഇതിനൊക്കെ പുറമെയാണ് നമ്മുടെ ടാങ്കുകളും മിസൈലുകളും. ഹ്രസ്വദൂരവും ദീര്‍ഘദൂരവും ഒക്കെയായി ഭാരതത്തിന്റെ അഭിമാനമായ പൃഥ്വി, അഗ്‌നി മിസൈലുകള്‍ കൂടാതെ, സ്വന്തമായി വികസിപ്പിച്ചതും ഇസ്രയേല്‍ പോലുള്ള രാജ്യങ്ങളില്‍നിന്നു വാങ്ങിയതുമായ വ്യോമ മിസൈലുകളുമൊക്കെ വേറെയുണ്ട്. കൂടാതെ നമ്മുടെ രാജ്യം പാക്കിസ്ഥാനെക്കാള്‍ ആണവശേഷിയുള്ളതാണ്. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം പാക്കിസ്ഥാന് വളരെയധികം അണുബോംബുകള്‍ ഉണ്ടെങ്കിലും ഭാരതം രഹസ്യമായി അതില്‍ക്കൂടുതല്‍ ആണവായുധങ്ങള്‍ ഉല്‍പ്പാദിപ്പിച്ചു എന്നുള്ളതാണ് വാസ്തവം. അരിഹന്ത് എന്ന ആണവ അന്തര്‍വാഹിനിയും വന്നതോടെ ത്രിതല ആണവപ്രഹരശേഷിയുള്ള രാജ്യമായി ഭാരതം മാറി.

ഇതെല്ലാം സൈനികമായുള്ള മുന്‍തൂക്കങ്ങളാണ്. ഇവയെക്കാള്‍ പ്രധാനമാണ് തന്ത്രപരമായും ബുദ്ധിപരമായുമുള്ള മുന്‍തൂക്കം. അക്കാര്യത്തില്‍ ഭാരതത്തിന് ഇവരെക്കാളൊക്കെ മികച്ച ഒരായുധം കയ്യിലുണ്ട്. അതിന്റെ പേരാണ് അജിത്ത് ദോവല്‍ . കേരളാ കേഡര്‍ ഐപിഎസുകാരനാണ് നമ്മുടെ ഇപ്പോഴത്തെ ദേശീയസുരക്ഷാ ഉപദേഷ്ടാവായ ദോവല്‍. ദീര്‍ഘകാലം പാക്കിസ്ഥാനില്‍ ചാരപ്രവര്‍ത്തനം നടത്തിയ ദോവല്‍ ഭാരത സുരക്ഷാവൃത്തങ്ങളിലെ പാക്ക് വിദഗ്ധനാണ്.

പാക്കിസ്ഥാനുമായുള്ള സമരത്തില്‍ ഭാരതത്തിനുള്ള മറ്റൊരു സമ്പത്ത് നമ്മുടെ വിദേശനയതന്ത്രമാണ്. അത് നയിക്കാന്‍ സുഷമാസ്വരാജുമുണ്ട്. ലോകത്തെ ഏറ്റവും മികച്ച വിദേശകാര്യമന്ത്രിയും സുരക്ഷായുദ്ധതന്ത്രങ്ങളില്‍ നിപുണനായ ഉപദേഷ്ടാവും ഒപ്പമുള്ള, ആര്‍ജ്ജവവും ധീരതയും ആത്മാര്‍ത്ഥതയും തികഞ്ഞ ഒരു പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നയിക്കപ്പെടുന്ന ഭാരതത്തിന് പാക്കിസ്ഥാന്‍ യുദ്ധത്തിനാണ് ഒരുമ്പെടുന്നതെങ്കില്‍ അതില്‍ വിജയിക്കാനും പാക്കിസ്ഥാനെ പഴയ ഭൂപടങ്ങളിലെ ഒരോര്‍മ്മയാക്കി മാറ്റാനും ബുദ്ധിമുട്ടില്ല. അതിനാല്‍ ഇപ്പോഴത്തെ ‘സര്‍ജിക്കല്‍ സ്‌െ്രെടക്ക്’ പാക്കിസ്ഥാനുള്ള ഏറ്റവും വലിയ മുന്നറിയിപ്പാണ്. ഇനിയും കളിച്ചാല്‍ സര്‍ജറിയല്ല, സാക്രിഫൈസും പോസ്റ്റ്‌മോര്‍ട്ടവും ആയിരിക്കും പാക്കിസ്ഥാന്‍ അനുഭവിക്കേണ്ടിവരിക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

Kerala

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

India

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

Kerala

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

പുതിയ വാര്‍ത്തകള്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖ് (ഇടത്ത്) സന്ദേശ് ഖലിയിലെ ഗ്രാമീണ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനെതിരെ സമരം ചെയ്യുന്നു (നടുവില്‍)

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖിന്റെ കോട്ടയായ സന്ദേശ് ഖലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സനത് സര്‍ദാര്‍ വിജയത്തിലേക്ക്

വംഗനാട്ടിലും കാവിക്കൊടി ഉയർന്നു ; ലഡ്ഡുവും , ജിലേബിയുമായി ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ

അസമും ബംഗാളും പിടിച്ചതോടെ ഇനി ബംഗ്ലാദേശിലെയും മ്യാന്‍മാറിലെയും കുടിയേറ്റത്തിന് വിട, അനധികൃതകുടിയേറ്റത്തിന്റെ വാതില്‍ ഇന്ത്യ അടയ്‌ക്കും

അരങ്ങേറ്റത്തിൽ തന്നെ വിജയ്‌ക്ക് 106 മണ്ഡലങ്ങളിൽ ലീഡ്, കട്ടിങ് സൗത്തും, ഹിന്ദി വിരോധവും, സനാതന ധർമത്തെ പരസ്യമായി അധിക്ഷേപിച്ചതും സ്റ്റാലിന് വിനയായി

അധികാരമുറപ്പിച്ച് യുഡിഎഫ് : പിന്നാലെ പച്ച ലഡ്ഡു വിതരണം

ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയനെ പോലും വിറപ്പിച്ച ന്യൂനപക്ഷ ഏകീകരണം

വിജയ് തോൽക്കുമെന്ന് ഭയം : തമിഴ്നാട്ടിൽ വിജയ് ആരാധകൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.