Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അറിവിന്റെ അമൃതഫലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 08:39 pm IST
in Samskriti

അറിവാണല്ലോ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. അത് മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങള്‍ക്കും പ്രകൃതിയില്‍ നിന്നു കിട്ടുന്നതാണ്. ഒരു വിത്തിനു മണ്ണും ഈര്‍പ്പവും കിട്ടിയാല്‍ മുളപൊട്ടാന്‍ കഴിയുന്നതുപോലെ, ജനിക്കാനും വളരാനും സാഹചര്യങ്ങളോടു പ്രതികരിക്കാനുമൊക്കെയുള്ള കഴിവ് പ്രകൃതി നമ്മില്‍ നിക്ഷേപിക്കുന്ന അറിവിന്റെ ഫലമായി കരുതാം. ഇത് സാര്‍വ്വലൗകികമാണു താനും.

മനുഷ്യന്റെ കാര്യത്തില്‍ ഈ അറിവിനുപുറമേ വിശേഷബുദ്ധിയും സ്വതന്ത്രമായ ചിന്താശക്തിയും പ്രവര്‍ത്തനശേഷിയും കൂടിച്ചേര്‍ന്നിരിക്കുന്നു. ഈ കഴിവുകള്‍ നമുക്ക് അഹങ്കാരവും അതില്‍നിന്നു വരുന്ന അന്ധതയും ക്രമേണ വളര്‍ത്തിക്കൊണ്ടുവന്നു. ഈ കുറവ് ചില്ലറ ദുരിതങ്ങളൊന്നുമല്ല ഉണ്ടാക്കിയിട്ടുള്ളത്. സംഘര്‍ഷങ്ങളും സമാധാനമില്ലായ്‌മയും മനസ്സിന്റെ ഉള്‍ക്കളങ്ങളില്‍നിന്ന് ലോകത്തിന്റെ പുറംപരപ്പുകളിലേക്ക് വ്യാപിപ്പിക്കുന്ന കുറവാണിത്.

ഈ അവസ്ഥ പണ്ടുപണ്ടേ മനുഷ്യനെ വലയ്‌ക്കാന്‍ തുടങ്ങിയിരിക്കണം.

ഗുരു എന്ന വാക്ക് വേദോപനിഷത്തുകളുടെ കാലത്ത് പ്രയോഗത്തില്‍ വന്നു എന്ന വസ്തുത നമ്മെ മനസ്സിലാക്കിത്തരുന്നത് അതാണ്. അന്ധത നീക്കുന്ന ഗുരുവിനെ ഭാരതം അന്നേ കണ്ടെത്തിയിരുന്നു. പരിണാമപ്രക്രിയയുടെ ഉന്നതി മനുഷ്യരാശിക്ക് സമ്മാനിക്കുന്ന അമൃതഫലമാണ്, ഗുരു. മറ്റുള്ളവരെ വശീകരിക്കാനായി അത്ഭുതവേലകള്‍ ചെയ്യുന്നവരല്ല അവര്‍. എന്നാല്‍ അവരുടെ സ്‌നേഹശക്തിയുടെ, അല്ലെങ്കില്‍ കാരുണ്യത്തിന്റെ പ്രവര്‍ത്തനം നന്മയിലേക്കുള്ള അത്ഭുതാവഹമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുന്നു.

കാട്ടുവഴികളില്‍ സഞ്ചരിക്കേണ്ടി വരുന്നവരെ കൊള്ളയടിച്ചിരുന്ന രത്‌നാകരന്‍ മഹര്‍ഷിയായി മാറിയ കഥയാണു പെട്ടെന്ന് ഓര്‍മ്മവരുന്നത്. ഒരുദിവസം രത്‌നാകരന്‍ ആക്രമിക്കാന്‍ ചെന്നത് നാരദമഹര്‍ഷിയെ ആയിരുന്നു. അധാര്‍മികമായ ജീവിതവൃത്തിയില്‍ എന്തിനായിട്ടാണ് ഏര്‍പ്പെട്ടിരിക്കുന്നത് എന്നു മഹര്‍ഷി ചോദിച്ചപ്പോള്‍ ഭാര്യയ്‌ക്കും മക്കള്‍ക്കും വേണ്ടിയായിരുന്നു എന്നുപറയാന്‍ രത്‌നാകരനു സംശയിക്കേണ്ടി വന്നില്ല. കര്‍മ്മത്തിന്റെ ഫലം പങ്കുവയ്‌ക്കാന്‍ കുടുംബം തയ്യാറാവുമോ എന്ന് മഹര്‍ഷി ആരാഞ്ഞു. അതിനാരും ഒരുക്കമല്ലായിരുന്നു.

അവനവന്‍ ചെയ്യുന്നത് സ്വയം അനുഭവിച്ചുതീര്‍ക്കണമെന്നു രത്‌നാകരനു ബോധ്യപ്പെട്ടു.

രാമമന്ത്രം നാവിനു വഴങ്ങാതെ ആദ്യം ‘മരാ’ ( മരിച്ചു ) എന്നാണത്രെ ഉരുവിട്ടുതുടങ്ങിയത്. ജപിച്ച് ജപിച്ച് ചുറ്റുപാടുകളെ വിസ്മരിക്കുകയും അഗാധമായ ധ്യാനത്തില്‍ ആണ്ടുപോവുകയും ചെയ്തു; സ്വന്തം ശരീരത്തെ ചിതല്‍പ്പുറ്റ് ‘വല്മീകം’ വന്നുമൂടിയതുപോലും അറിയാതെ. വല്മീകത്തില്‍ നിന്ന് പുറത്തുവന്ന ആള്‍ പഴയ രത്‌നാകരനായിരുന്നില്ല, പ്രണയപാരസ്പര്യത്തില്‍ ചുറ്റുപാടുകളറിയാതിരുന്ന ഇണപ്പക്ഷികളിലൊന്ന് വേടന്റെ അമ്പേറ്റുവീണതും മറ്റേത് നൊന്ത് ഹൃദയം പൊട്ടി മരിച്ചതും കണ്ട് ദു:ഖാകുലനായ മഹര്‍ഷി വാല്മീകിയായിരുന്നു. ആ ദു:ഖത്തില്‍നിന്നാണ് ആദ്യശ്ലോകം ജനിച്ചത്. കാമമോഹിതരായി പരിസരം മറന്നിരുന്ന ക്രൗഞ്ചപ്പക്ഷികളിലൊന്നിനെ ഹനിച്ച കാട്ടാളാ നിനക്ക് ഒരുകാലത്തും സമാധാനം ഉണ്ടാവാന്‍ പോകുന്നില്ല എന്നാണദ്ദേഹം പറഞ്ഞത്.

ഏറ്റവും ഗഹനമായ സൈക്കോളജിയാണു ഗുരുവായി പരിണമിക്കുന്ന മനുഷ്യന്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

India

ഹെഡ്ഫോൺ ഉപയോഗിക്കൂ; മറ്റ് യാത്രക്കാർക്ക് ശല്യമാകരുതെന്ന് റെയിൽവേ

Kerala

സംസ്ഥാനത്ത് അൾട്രാവയലറ്റ് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദ്ദേശം

Kerala

ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കുക; ഭാരതീയതയെ ഉയർത്തിപ്പിടിക്കുന്നവർക്കാവട്ടെ നമ്മുടെ വോട്ട്: സ്വാമി ചിദാനന്ദപുരി

Kerala

സംസ്ഥാനത്താകെ ത്രികോണ പോര്

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര പൂജാരിയുടെ ആത്മഹത്യ: വിറളി പൂണ്ട് കടകംപള്ളി സുരേന്ദ്രന്‍; ക്ഷേത്രങ്ങളിലെത്തി തീര്‍ത്ഥം വാങ്ങി കുടിച്ചു

ആദ്യ സമാജികന്റെ ഓര്‍മയില്‍ തിരുവല്ല

രണ്ട് പാക് കപ്പലുകള്‍ കൂടി ഇറാന്‍ മടക്കിയയച്ചു

പൂര തിടമ്പിന് ശിവരാജുവിനെ ക്ഷണിച്ച് പാറമേക്കാവ് ദേവസ്വം

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

കേരളം ആഗ്രഹിക്കുന്നത് മോദി മോഡല്‍

കായികതാരങ്ങളെ ഇടിച്ചത് യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്‌ണയുടെ മകന്റെ പേരിലുള്ള കാർ; ഡ്രൈവർ കസ്റ്റഡിയിൽ

മാറാനിതാണ് നേരം

ജീവനെടുക്കുന്ന ഇടതു ഭരണം

പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് ഇന്ന് 11 വർഷം; കോടിക്കണക്കിന് സാധാരണക്കാർ സ്വയംപര്യാപ്തരായ നിശബ്ദ പരിവർത്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.